*📰MORNING NEWS📰* -------------------------------- *28/10/2022* 2022 | ഒക്ടോബർ 28 | വെള്ളി | 1198 | തുലാം 11 | അനിഴം ◾ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്. ◾മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാല് മാത്രം പ