വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത് തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ മുതിർന്ന പഠിതാവായ ചാത്തുട്ടി എന്നവർക്ക് പാഠപുസ്തകം നൽകി ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം എ കെ,ആരിഫ എം ,ഹസീന ബാനു സിപി,വാർഡ് മെമ്പർ മജീദ് മടപ്പളളി, ബ്ലോക്ക് പ്രേരക് ആബിദ പി, കെയർ ഗീവർ ഇബ്രാഹിം എ കെ, മോണിറ്ററിങ് കമ്മിറ്റി അംഗം എ കെ അബു ഹാജി,പഞ്ചായത്ത് പ്രേരക്മാരായ ശ്രീദേവി പി ടി , സ്മിത വി എന്നിവർ സംസാരിച്ചു.