വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം വേങ്ങര : *വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ വേങ്ങരയിൽ നിരവധി നാശനഷ്ടം* ഇന്ന് വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വേങ്ങര ബസ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങൾക്കും സ്റ്റാന്റിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഫാത്തിമ പോളീ ക്ലിക്കിലെ കസേരകളും സൈഡിൽ ഉണ്ടായിരുന്ന ഗ്ലാസും അടിപിടിയിൽ തകർന്നു. തൊട്ടടുത്തുള്ള ബാഗ് കടയുടെ മുൻപിൽ വച്ചിരുന്ന മൂന്ന് ബാഗുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറച്ചുദിവസങ്ങൾക്കു മുമ്പ് സ്പോർട്സുമായി ബന്ധപ്പെട്ട് രണ്ടു സ്കൂളിലെ ചില വിദ്യാർത്ഥികൾ സബാഹ് സ്ക്വയറിൽ ചെറിയ പ്രശ്നത്തിന് തുടക്കം ഇട്ടിരുന്നു. അതിന്റെ ബാക്കിയാണ് ഇന്ന് ബസ്റ്റാൻഡിൽ അരങ്ങേറിയത്. വേങ്ങര പൊലീസ് ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചത്.
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.