ഉമ്മർ M ഉമ്മർ സർ (AMVI)കാസർകോഡ് കാഞങ്ങാട് SN പോളീടെ ക്നികിൽ നിന്നും ഉയർന്ന മാർകിൽ പാസ്സയ ഓട്ടോമോബൈൽ എൻജിനീയർ ശ്രി ഉമ്മർ.വിയുടെവലിയ ഒരു സ്വപ്നമായിരുന്നു മോട്ടോർ വാഹന വകുപ്പിൽ ഒരു ഉദ്യോഗസ്ഥൻ ആവുക എന്നത് വാഹനങ്ങളോടുള്ള താൽപര്യവും കാക്കിയോടുള്ള ആദരവും ഇഷ്ടവുമായിരുന്നു അതിനൊക്കെ പിന്നിൽ. പക്ഷെ സർക്കാർ ജോലി എന്ന ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ആദ്യമായി ടാറ്റകമ്പനിയിലും അതിൻ്റെ ഡീലർഷിപ്പിലുമായി ജോലി ലഭിച്ചു. അങ്ങനെ നീണ്ട 10 വർഷം അവിടെ ജോലി ചെയ്തു. സഹപ്രവർത്തകർക്കും മറ്റും പ്രിയങ്കരനായിരുന്നു ഉമ്മർ സാർ . അവസാനം വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ്റെയും പരിശ്രമത്തി ൻ്റെയും ഫലം ക ദൈവം നൽകി 2006 ൽ കോഴിക്കോട് ആർ ടി ഓഫീസ് എ.എം.വി.ഐ(AMVI) ആയിട്ട് മോട്ടോർ വഹന വകൂപ്പിൽ ജോലിയിൽ പ്രവേശിച്ചു തുടർന്ന് തൃശ്ശൂർ, പെരിന്തൽമണ്ണ ,ഒറ്റപ്പാലം ,തിരുർ ആർ. ടി / സബ് ആർ.ടി ഓഫീസുകളിൽ ജോലി ചെയ്തു 2015 സെപ്തംബർ മുതൽ നില മ്പുരിൽ ജോലി ചെയ്ത് വരുന്നു ലക്ഷത്തിലധികം പേർക്ക് റോഡ് സുരക്ഷാ ബോധവൽകണെം നടത്തി ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.