പോസ്റ്റുകള്‍

ഒക്‌ടോബർ 14, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.

ഇമേജ്
ആരാധകരെ നിയമം പാലിക്കുവിൻ  ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.  കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അമിത ലാഭേച്ഛയോടെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിയമ വിരുദ്ധമായ വിൽപ്പന എന്നിവ തടയുന്നതിനും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അടികലശലുകളിലേർപ്പെട്ട് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും, നിയമാനുസരണം ഡ്രൈവിംഗ് ലൈസൻസും, മറ്റ് രേഖകളും ഇല്ലാതെ ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലും, ട്രിപ്പിൾ റൈഡ് ആയും അപകടകരമായും ഓടിക്കുക വഴി അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരം കൃത്യങ്ങൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്. എസ്. ഐ. പി. എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ  പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ കേന്ദ്രീകരിച്ച് “ഓപ്പറേഷൻ തല്ലുമാല” എന്ന പേരിൽ പ്രത്യേകം മിന്നൽ പരിശോധനകൾ നടത്തുകയുണ്

വേങ്ങരയിൽ 15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേർ റിമാന്റിൽ

ഇമേജ്
വേങ്ങര: വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളിൽ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂൺ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ വേങ്ങര കച്ചേരിപ്പടി വലിയോറ ഇല്ലിക്കൽ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നൽകിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തിൽ ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുൽ ഖാദർ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.

മരണപെട്ടു

ഇമേജ്
വേങ്ങര: വലിയോറ മുത ലമാട് പരേതനായ വൈ ദ്യക്കാരൻ കാഞ്ഞിരിത്തിങ്ങൽ മൊയ് തീൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഉമ്മുകുത്സു 74 വയസ് മരണപെട്ടു. ഖബറ ടക്കം ഇന്ന് രാവിലെ 10 മണിക്ക് മുതലമാട് ജു മാമസ്ജിദ് ഖബർസ്ഥാ നിൽ. മക്കൾ: സലീം, അൻവർ, നയീം ബാപ്പു . അലി ഹസൻ, മുംതാസ്, വഹീദ, സഹീറ, മരുമക്കൾ: മമുണ്ണി കുറ്റിപ്പാല, യാസർ അറഫാത്ത് ചേറൂർ, സമീറ, റൂബി, ജംഷീറ, റിസാന. സഹോദര ങ്ങൾ: അഹമ്മദ് കുട്ടി, ബീരാൻ കുട്ടി, ഹംസ, അലി, അസിസ്, സൈന, ഖദീജ, നഫീസ,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

today news

കൂടുതൽ‍ കാണിക്കുക