AKMHSS കോട്ടൂർ കോട്ടക്കൽ സ്ക്കൂളിൽ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂൾ കലോത്സവം ഉത്ഘാടനം ചെയ്യുന്നതിന്നും " മേം ഹൂ മൂസ " എന്ന സിനിമയുടെ പ്രമോഷൻ്റ ഭാഗമായും സിനിമാതാരങ്ങളായ സുരേഷ് ഗോപി, ഷൈജു കുറുപ്പ്, RJ മിഥുൻ... തുടങ്ങിയ സിനി ആർട്ടിസ്റ്റുകൾ സ്കൂളിലെത്തി ഏഴായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു Video കാണാം
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.