ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ 6, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പൂക്കളം ഒരുക്കിയത് മുതൽ തുടങ്ങിയ പരിപാടി യിൽ വിദ്യാത്ഥികൾക്ക് വേണ്ടി ഓണസദ്യയും പായസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഗെയിംസുകളുമായി വൈകിട്ട് 5 ന് പരിപാടി സമാപിച്ചു. പരിപാടിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രദേശത്തെ പൂർവ്വകാല അധ്യാപിക സരോജനി ടീച്ചർ, അങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ ,എ കെ കോയാമു, നരിക്കോടൻ മുസ്തഫ, ഇ.കെ മൊയ്തീൻ കുട്ടി, മനാഫ് വി.എം എന്നിവർ ഓണ സന്ദേഷം നൽകി. വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും രക്ഷിതാക്കളുടെയുമിടയിൽ നടത്തിയ പത്തോളം മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ക്ലബ്ബ് പ്രവർത്തകരായ ജഹ്ഫർ വി., സുമേഷ് വി ,ശിഹാബ് ചെള്ളി ,മുസ്തഫ കെ ,സക്കീർ എൻ ,രക്ഷിതാക്കൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചു

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം* *വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.* *06-09-2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *06-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട്*  *07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *08-09-2022 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...

അദ്ധ്യാപക ദിനത്തിനോടാനുബന്ധിച്ചു Team happy വേങ്ങരയുടെ നേതൃത്വത്തിൽ മുൻ ഗുരുനാഥന്മാരെ ആദരിക്കുന്ന പരിപാടി ഗുരുവന്ദനം 2022 സംഘടിപ്പിച്ചു

വേങ്ങരയിലെയും പരിസര പ്രദേശങ്ങളിലെയും വിരമിച്ച അധ്യാപകരെ ഒരുമിച്ചുകൂട്ടി വേങ്ങര GVHS ൽ നടന്ന പരിപാടി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി Dr KT ജലീൽ MLA  ഉദ്ഘാടനം ചെയ്‌തു സമൂഹത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അതിനു വേണ്ടി സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റിയും അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ വിശദീകരിച്ചു  വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ അധ്യക്ഷം വഹിച്ച പരിപാടിയിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള നൂറോളം മുൻ അധ്യാപകരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു  ഇന്നലെ തന്നെ ഇവിടെ എത്തിയിരുന്നു എന്നും തമ്മിൽ തമ്മിൽ കാണാനുള്ള അവസരമാണിതെന്നും അതുകൊണ്ടാണ് ദൂരമായിട്ടും ആരോഗ്യമില്ലാതിരുന്നിട്ടും ഇതിൽ പങ്കെടുക്കാനെത്തിയത് എന്നും അധ്യാപകർ പറഞ്ഞു ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യാപക ദിന സന്ദേശം നൽകുകയും വേങ്ങരയിലെ ആദ്യത്തെ BEd അധ്യാപകരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാളായ മുഹമ്മദാലി മാസ്റ്റർ, റിട്ടയേർഡ് SP യും ഈ സ്കൂളിലെ പൂർവ്വ അധ്യാപകനുമായ അബ്ദുൽ ഹമീദ്, DySP മൂസ്സ വള്ളിക്കാടൻ, SHO മുഹമ്മദ്‌ ഹനീഫ, PTA പ്രസിഡന്റ്‌ അബ്ദുൽ മജീദ്, പൂഴിത്തറ പോക്കർ ഹാജി തുടങ്ങിയവ...

വേങ്ങര ഹെൽത്ത് സെന്ററിലെ കിടത്തിചികിത്സയുടെ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ  ഉത്ഘാടനം  11മണിക്ക് വേങ്ങര  നിയോജകമണ്ഡലം MLA  പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്  നിർവഹിച്ചു  2020ജൂലൈയില്‍  ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി.  കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കി ടക്കുകയായിരുന്നു.  താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.  ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ്  പുതിയ കെട്ടിടം.  ഇവയിലാണ് കിടത്തി ചികിത്സ  തുടങ്ങുന്നത്.  എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവും ആശുപത്രിയില്‍ നിലവില്‍ ലഭ്യമാണ്. ഒരു സിവിൽ സർജനും  എട്ട് അസിസ്റ്റന്റ്  സർജൻ മാരടക്കം ഒമ്പത...

മഞ്ചേരിയിലെ ബാങ്കിൽ നിന്നും ഓൺലൈൻ തട്ടിപ്പു വഴി 69 ലക്ഷം രൂപ തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘാംഗങ്ങൾ പിടിയിൽ

മഞ്ചേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഓൺലൈൻ തട്ടിപ്പു വഴി 69 ലക്ഷം രൂപ തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘാംഗങ്ങൾ പിടിയിൽ... നൈജീരിയൻ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയേയും ഇഖെന്ന കോസ്‌മോസ് എന്ന യുവാവിനേയുമാണ് മലപ്പുറം സൈബര്‍ പൊലീസ് പിടികൂടിയത്. പ്രതികൾ മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ കോർ ബാങ്കിംഗ് സർവറിൽ ഹാക്ക് ചെയ്തു നുഴഞ്ഞു കയറി അവരുടെ മൊബൈലിൽ മൊബൈൽ  ബാങ്കിംഗ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തും IMPS ഫണ്ട് ട്രാൻസ്ഫർ സൗകര്യം ഉപയൊഗിച്ച്  മറ്റുളള അക്കൊണ്ടുകളിലേക്ക് ഫണ്ട് അയച്ചും പ്രതികൾ 69 ലക്ഷത്തിലധികം രുപ അപഹരിച്ചിട്ടുളളതാണ്. ബാങ്ക് മാനേജര്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയത്.  തുടര്‍ന്ന് ദിവസങ്ങളോളം ഡൽഹിയിൽ തങ്ങിനിന്നുള്ള അന്വേഷണമാണ് നൈജീരിയൻ സ്വദേശികള്‍ പിടിയിലാകുന്നതിനിടയാക്കിയത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.