പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, കരുളായി, അമരമ്പലം, ചോക്കാട്, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, തുവ്വൂർ തുടങ്ങിയ വില്ലേജുകളിൽ ഇന്നു (05-September 2022) തുടങ്ങി 2 ദിവസങ്ങളിൽ (06/09/2022; 07/09/2022) പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരത്തോട് കൂടി ശക്തമായ മഴ സാധ്യത പ്രവച്ചിക്കപ്പെട്ടിരിക്കുന്നൂ. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 07/09/2022 ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും അതിതീവ്ര മഴയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു. പ്രസ്തുത വില്ലേജ് പരിധിക്കുള്ളിൽ വരുന്ന മണ്ണിടിച്ചിൽ സാധ്യത യുള്ള പ്രദേശങ്ങളിൽ ഇന്നു തുടങ്ങി ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പുലർത്തേണ്ടതാണ്. മലവെള്ളപാച്ചിൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വിധത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചേക്കാം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പൊതുജനങ്ങളും അതിജാഗ്രത പുലർത്തേണ്ടതാണ്. എന്ന്: തഹൽസിദാർ നിലമ്പൂർ
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.