പോസ്റ്റുകള്‍

ഓഗസ്റ്റ് 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? കൂടുതൽ വായിക്കാം

ഇമേജ്
✈️ നമ്മൾ ഒട്ടുമിക്ക ആളുകളും വിമാനയാത്ര ചെയ്തിട്ടുള്ളവരാകും✈️ മിക്കതും മണിക്കൂറുകളുടെ യാത്ര ഉണ്ടാവും. വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? അതെ.. ഏകദേശം പകുതി പൈലറ്റുമാരും വിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്നു ഉറങ്ങാറുണ്ട് എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.😲 . ✈️ ബ്രിട്ടീഷ് പൈലറ്റ്സ് അസോസിയേഷനായ 'Balpa' നടത്തിയ ഒരു പഠനത്തിൽ 43% പ്രൊഫഷണൽ പൈലറ്റുമാരും ഫ്ലൈറ്റ് സമയത്ത് ഉറങ്ങുന്നതായി കണ്ടെത്തി !😲 . ✈️ ദീർഘദൂര യാത്രകളിൽ പരസ്പ്പര സമ്മതപ്രകാരം ഒരു പൈലറ്റിന് ഉറങ്ങുവാനുള്ള അനുവാദം ഉണ്ട്. ഇതിനു "Controlled rest" എന്ന് പറയും. ഇത് ക്യാബിൻ ക്രൂവിനെ മുൻകൂട്ടി അറിയിക്കുകയും വേണം.👍 💥എന്നാൽ രണ്ടുപേർക്കും ഒരേ സമയം ഉറങ്ങാൻ അനുവാദം ഇല്ല. ☝️ കൂടാതെ ഉറക്കക്ഷീണം കാരണം പൈലറ്റ് ഉണരുമ്പോൾ അടുത്ത 15 മിനിറ്റ് സമയത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ അനുവാദവും ഇല്ല. ☝️ . ✈️ നേരിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ പൈലറ്റുമാരിൽ 29% പേരും ഉറങ്ങുന്നതായി സമ്മതിച്ചു,☝️ ഉറക്കമുണർന്നതിനുശേഷം കൂടെയുള്ള പൈലറ്റും ഉറങ്ങുന്നതായി അവർ കാണാറുണ്ട് എന്നും ചിലർ പറഞ്

5ജി വരുന്നു; നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

ഇമേജ്
5ജി സേവനങ്ങൾ അധികം വൈകാതെ തന്നെ ഇന്ത്യയിൽ ആരംഭിക്കും. ഈ മാസം അവസാനത്തോടെ എയര്‍ടെല്‍ 5ജി സേവനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4ജിയേക്കാള്‍ പത്തിരട്ടി വേഗതയായിരുക്കും 5ജിക്ക് ഉണ്ടാകുക. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. നിങ്ങളുടെ ഫോണില്‍ 5ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്.വാങ്ങിയ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുന്നതാണ് ഏളുപ്പമുള്ള കാര്യം. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ എന്തെല്ലാം ആണെന്ന വിവരങ്ങള്‍ ഉണ്ടാവും. ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 26 തിയതിമുതൽ വേങ്ങര പഞ്ചായത്തിൽ നിരോധികുന്നു

ഇമേജ്
ഈ മാസം 26 മുതലാണ് നിരോധനമെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു  വേങ്ങര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ഈ മാസം 26 മുതൽ വേങ്ങര പഞ്ചായത്ത് പരിധിയിൽ നിരോധനം. ഇവ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ നടപടിയുണ്ടാകും. തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽവരും. മിഠായി സ്റ്റിക്, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്. പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സിലെ സ്റ്റിക്ക്, മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം. നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ)

മാളിയക്കൽ അബ്ദുള്ള ഹാജിയുംവേങ്ങര പോലീസ് സ്റ്റേഷനും

ഇമേജ്
 വേങ്ങരയിലെ  പോലീസ് സ്റ്റേഷൻ സ്വന്തം കെട്ടിടത്തിൽ ഉൽഘാടനം ചെയ്തപ്പോൾ അതിന്‌ പിന്നിൽ പ്രവർത്തിച്ചവരോടൊപ്പം മനസ്സിൽ തെളിഞ്ഞു വന്ന മുഖം ഈ പച്ചയായ മനുഷ്യന്റെതാണ്..  "മാളിയക്കൽ അബ്ദുള്ള ഹാജി" വേങ്ങരയെന്ന നാമധേയം കോഴിക്കോടിന്റെ മലഞ്ചരക്ക് ഭൂപടത്തിൽ എത്തിച്ചത്   വേങ്ങരയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയായ ഇദ്ദേഹമായിരുന്നു.  നിഷ്കളങ്ക മനസ്സിന്റെ ഉടമയും ദാനശീലനുമായിരുന്ന ഇദ്ദേഹത്തിന്റെ സഹായം ലഭിച്ചവർ ഈ നാട്ടിലൊട്ടനവധിയാണ്‌.  വ്യാപാരി വ്യവസായി ഏകോപനസമിതിക്ക്  തുടക്കം കുറിക്കുന്നതിനു മുമ്പ്  മർച്ചന്റ് അസോസിയേഷന്റെ വേങ്ങരയിലെ പ്രസിഡണ്ട് കൂടിയായിരുന്നു ഇദ്ദേഹം. 1964 മുതൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്നു വെങ്കിലും സമൂഹത്തിനാകെ ഗുണം ചെയ്യുന്ന തരത്തിലുള്ള സംഭാവനകൾ നൽകുന്നതിൽ അദ്ദേഹം എന്നും മുന്നിൽനിന്നു. ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ആപ്പീസ്,  ഗ്രാമ പഞ്ചായത്ത് ആപ്പീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, മൃഗാശുപത്രി, എന്നീ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന  മൂന്ന് ഏക്രയോളം വരുന്ന പൊന്നും വിലയുള്ള സ്ഥലങ്ങൾ തികച്ച

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

ഇമേജ്
വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

today news

കൂടുതൽ‍ കാണിക്കുക