പോസ്റ്റുകള്‍

ഓഗസ്റ്റ് 21, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യുപിഐ സേവനങ്ങൾ സൗജന്യം തന്നെ; സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ

ഇമേജ്
യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ രം​ഗത്തെത്തി. അത്തരം ഒരു ആലോചന പരിഗണയിലില്ല. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി ( No plans to levy any charges for UPI payments ). യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങൾക്കായുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകൾ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആർബിഐ ഒരു ചർച്ചാ പേപ്പർ പുറത്തിറക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്), എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഉൾപ്പെടുന്നത്. ”ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി, നയങ്ങൾ രൂപപ്പെടുത്താനും രാജ്

5G യുഗം തുടങ്ങുന്നു ; രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍

ഇമേജ്
ജിയോ 5ജിക്ക് പ്രതിമാസം 500 രൂപ നല്‍കേണ്ടിവരും, എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കില്ല? രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതു സാധിക്കണമെന്നില്ലെങ്കിലും അധികം വൈകാതെ തന്നെ സേവനം നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ സേവനദാതാക്കള്‍. എന്നാല്‍, ഈ കമ്പനികളുടെ ഉപഭോക്താക്കൾക്കും ആശങ്കകളുണ്ട്. 5ജിക്ക് അധിക മാസവരി നല്‍കേണ്ടിവരുമോ, 5ജി ഫോണ്‍ ഇല്ലെങ്കില്‍ പ്രക്ഷേപണം സ്വീകരിക്കാനാകുമോ, 4ജി പൂർ‌ണമായും നിർത്തുമോ തുടങ്ങിയവയാണ് അവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നിരക്കിനെപ്പറ്റിയുള്ളത്. ഇക്കാര്യത്തില്‍ ദി ഇക്കണോമിക് ടൈംസിന് പറയാനുള്ളത് പരിശോധിക്കാം. ∙*ജിയോ* ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിമാസ നിരക്ക് നല്‍കേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 400-500 രൂപ വരെയാകാം. പക്ഷേ 5ജി പല ബാന്‍ഡുകളില്‍ പ്രക്ഷേപണം ഉണ്ടെന്നും അറിഞ്ഞിരിക്കണം. എല്ലാ ബാന്‍ഡുകളിലും ജിയോ കുറഞ്ഞ നിരക്ക് തന്നെ നിലനിർത്താനും സാധ്യതയുണ്ടെന്നാണ് അനുമാനം. ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച ടെക്‌നോളജിയാണ് ജിയോ ഉപയോഗിക്കുന്നത്. തുടക്കത

മമ്പുറം പഴയ പാലത്തിൽ നിന്നും പുഴയിൽ ചാടി ആളെ രക്ഷപ്പെടുത്തി

ഇമേജ്
ഇന്ന് രാവിലെ 9:30ഓടെ ആണ് സംഭവം. തിരൂരങ്ങാടി മമ്പുറം പഴയ പാലത്തിന്റെ മുകളിൽ നിന്നും ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തൊട്ടടുത്ത കടയിലെ ഉസ്മാൻ ഇസ്ഹാക്ക് എന്നിവർ പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ  പരിക്കുകളില്ലാതെ ആളെ കരകയറ്റാൻ സാധിച്ചു. ഇദ്ദേഹം മമ്പുറം സ്വദേശി ആണ്

കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് കാർ ഇടിച്ച് ഒരു കുട്ടി മരണപ്പെട്ടു മറ്റൊരു കുട്ടിക്ക് പരിക്ക്

ഇമേജ്
   അമ്മക്ക് മുമ്പിൽ ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു.വേങ്ങര കുന്നുംപുറത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം. കുന്നുംപുറം : അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ചു.  ജസീറ ഓഡിറ്റോറിയത്തിന് സമീപം നെല്ലിക്കപറമ്പിൽ താമസിക്കുന്ന കെ.പി. അഭിലാഷ് - സരിത എന്നിവരുടെ മകൾ അക്ഷര (6) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു അഭിരാമിക്ക് പരിക്കേറ്റു. വേങ്ങര കുന്നുംപുറം റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം. സരിതയും കുട്ടികളും റോഡിലൂടെ നടന്നു പോകുമ്പോൾ കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി യാണ്. മമ്പുറം പഴയ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി ഇന്ന് രാവിലെ 9:30ഓടെ ആണ് സംഭവം. തിരൂരങ്ങാടി മമ്പുറം പഴയ പാലത്തിന്റെ മുകളിൽ നിന്നും ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തൊട്ടടുത്ത കടയിലെ ഉസ്മാൻ ഇസ്ഹാക്ക് എന്നിവർ പുഴയിൽ ഇറ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

ഇമേജ്

ജിസാനിൽ നടന്ന വാഹനാപകടത്തിൽ 2 വേങ്ങര സ്വദേശികൾ മരണപെട്ടു

ഇമേജ്
ജിസാനിൽ നടന്ന വാഹനാപകടത്തിൽ   മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞി മുഹമ്മദ്  ഹാജി യുടെ മക്കളായ ജബ്ബാർ 44 വയസ്സ് ,റഫീഖ് 41 വയസ്സ് എന്നിവർ മരണപെട്ടു.ജീസാനിലെ ബൈഷിൽ വെച്ചാണ് അപകടം സംഭവിച്ചത്.   ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമനടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.

today news

കൂടുതൽ‍ കാണിക്കുക