പ്രഭാത വാർത്തകൾ ◼️'ആസാദ് കാഷ്മീര്‍' പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകന്‍ ജി.എസ് മണിയാണ് പരാതി നല്‍കിയത്. സിപിഎം താക്കീതു നല്‍കിയതോടെ ജലീല്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന് ജലീല്‍ വ്യക്തമാക്കി. ◼️തുവര പരിപ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയര്‍ന്നു. കിലോയ്ക്ക് മുപ്പതു രൂപ വരെയാണ് വര്‍ധന. നൂറു രൂപയുണ്ടായിരുന്ന പരിപ്പിന് 130 രൂപയായി. രണ്ടാം തരം പരിപ്പിന് 95 രൂപയില്‍നിന്ന് 115 രൂപയായി. പയര്‍- 95, മുതിര- 85, ഉഴുന്ന്- 125, കടല- 80, ചെറുപയര്‍- 105 എന്നിങ്ങനെയാണു വില. ഇവയ്ക്കെല്ലാം കിലോയ്ക്ക് 15 മുതല്‍ 30 വരെ രൂപ വില വര്‍ധിച്ചു. മുളകിനാണു റിക്കാര്‍ഡ് വില വര്‍ധന. 325 രൂപ. നൂറിലേറെ രൂപയാണു വര്‍ധിച്ചത്. അരിക്ക് കിലോയ്ക്ക് അഞ്ചു രൂപയോളം വര്‍ധിച്ചു. വിലവര്‍ധിക്കാന്‍ കാരണം വ്യാപാരികളുടെ പൂഴ്ത്തിവയ്പാണോയെന്നു പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ◼️ചൈനീസ് ചാരക്കപ്പലിന് ശ്രീ