ഈ മാസം 10തിയതിമുതൽ കാണാതായ AR നഗർ സ്വദേശി എ പി മത്തായി (മത്തായി മാസ്റ്റർ ) യെ ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി കഴിഞ്ഞപത്താം തിയതി വൈകുന്നേരം മുതൽ കാണാതായതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇദ്ദേഹം പൂകയൂർ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരി ചിന ഭാഗത്തേക്ക് പോകുന്നതായി CCTV ദൃശ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ പരിസരത്ത വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ മരണപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസും തേഞ്ഞിപ്പാലം പോലീസും സ്ഥലത്തെത്തി ഇൻകൊസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി •
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ