പോസ്റ്റുകള്‍

ഓഗസ്റ്റ് 8, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കിവിടുന്നു

ഇമേജ്
പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി  ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്‌ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്..! അവ ഏതെല്ലാം എന്ന് അറിയാം

ഇമേജ്
വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. *◻️വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.* *◻️ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.* *◻️വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.* *◻️സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.* *◻️വാട്ട്‌സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.* *◻️വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.* *◻️ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു ജാഗ്രത വേണം;

ഇമേജ്
  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ടി.സിദ്ദിഖ് എം.എൽ.എ٫ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10 ഓടെ ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ കുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ കുബിക് മീറ്റർ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം. ഇത് പ്രകാരം  ഇന്ന് പുലർച്ചെ 2 മണി

ഇടുക്കി - ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

ഇമേജ്
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ *ഇന്ന് (08/08/2022)  02.00 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം.2, 3, 4 എന്നിവ 100 സെന്റി മീറ്റർ വീതം ഉയർത്തി 200 ക്യുമെക്സ് വരെ ജലം* പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

ഇമേജ്
പ്രധാന  വാർത്തകൾ    2022 | ഓഗസ്റ്റ് 8 | തിങ്കൾ | 1197 |  കർക്കടകം 23 |  തൃക്കേട്ട 1444 മുഹറം 9                ➖➖➖➖ ◼️മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ◼️വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ◼️നാലു വര്‍ഷത്തിനിടെ പത്തു ലക്ഷത്തോളം കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുത

സോറി, ആളുമാറിപ്പോയി..!മമ്പുറം നേർച്ച മൈതാനത്ത് പൊലീസുകാരന്റെപോക്കറ്റടിക്കുന്നതിനിടെ പിടിയിൽ..!!

ഇമേജ്
മമ്പുറം: പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്.  തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശപ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുടരുകയും ചേർന്നുനിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു.  മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താൻ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്കു മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്എന്ന് ചിന്തിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയവിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു

ഇമേജ്
ഗ്രുപ്പിൽ  ഉള്ള പ്രിയ പ്പെട്ട പ്രവാസി കൂട്ടുകാരോട്        ഒന്നും രണ്ടും വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് വരാൻ സമയമാകുമ്പോൾ കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയ.....വിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മൾ ഒരു നിമിഷം  എല്ലാം മറക്കുന്നു..... പണ കൊതി കൊണ്ട് നമ്മളെ പ്രദീക്ഷിച്ചു നാട്ടിൽ കഴിയുന്നവരെ പോലും  ഓർക്കുന്നില്ല.....പണകൊതി  കൊണ്ട് നമ്മൾ അതൊക്കെ മറക്കുന്നു....ചിലർ സ്വർണം കടത്താൻ സ്വന്തം ഭാര്യാ മാരെ പോലും കരുവാക്കുന്നുണ്ട്.... എല്ലാർക്കും പണം  പണം  എന്ന ഒരു ചിന്ത മാത്രം........ഈ പത്തു പണ്ട്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിൽ എനിക്കും ഇത്‌ പോലെ ഒത്തിരി ഓഫറുകൾ  തെടി വന്നിട്ടുണ്ട് ഇപ്പോളും വന്നു കൊണ്ട് ഇരിക്കുന്നു എന്തോ മക്കളുടെ ഭാഗ്യവും ഉമ്മയുടെ വളർത്തു  ഗുണവും കൊണ്ടവാം ഇത്‌ വരേ മനസു പതറിയിട്ടില്ല ഇനി പതരാതെ  ഇരിക്കാൻ നാഥൻ  തൗഫീഖ് ചെയ്യട്ടെ........ഒരു നിമിഷം  ആർക്കും മനസ് ഒന്ന് പതറും ലക്ഷങ്ങൾ  ആണ് ഓഫർ കൂടാതെ

today news

കൂടുതൽ‍ കാണിക്കുക