പോസ്റ്റുകള്‍

ഓഗസ്റ്റ് 6, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആറാം ക്ലാസ് മുതൽ കടയിൽ ജോലിക്ക് പോയി, ഐ.എ.എസ് കോച്ചിങ്ങിന് കൂട്ടുകാരന് കൂട്ടുപോയി, മൂന്നുവട്ടം തോറ്റു; ആലപ്പുഴ കലക്ടറെ അറിയാം

ഇമേജ്
.. കൃഷ്ണതേജയുടെ വാക്കുകൾ ഇങ്ങനെ: എല്ലാവർക്കും നമസ്കാരം. ഒരു കാര്യം ആദ്യം പറയാനുണ്ട്. ഞാൻ മലയാളിയല്ല. ആന്ധ്രക്കാരനാണ്. എന്നാലും പരമാവധി മലയാളത്തിൽ പറയാൻ ആഗ്രഹിക്കുന്നു. മലയാളം കുറച്ചുകുറച്ചു മാത്രമേ സംസാരിക്കാൻ അറിയൂ. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതംകൊണ്ടുതന്നെ നന്നായി അറിയാം. എനിക്ക് ഓർമയുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതുവരെ ഞാൻ ഒരു ശരാശരി വിദ്യാർഥിയായിരുന്നു. ഞാൻ എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്റെ വീട്ടിൽ ഉണ്ടായി. അപ്പോൾ എല്ലാ ബന്ധുക്കളും എന്റെ വീട്ടിൽവന്നു. എന്നിട്ട് പറഞ്ഞു. ഇനി പഠിക്കാൻ പോകണ്ട. വിദ്യാഭ്യാസം നിർത്തണം. ഒരു കടയിൽ പോയി ജോലി നോക്കണം. അപ്പോൾ നിങ്ങൾക്ക് കുറച്ച് ശമ്പളം കിട്ടും. അത് കുടുംബത്തിന് സഹായമാകും. എല്ലാവരും അങ്ങനെ പറഞ്ഞു. പക്ഷേ, എന്റെ അച്ഛനും അമ്മക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാൻ പണവുമില്ല. അപ്പോൾ എന്റെ അയൽവാസി എന്റെ വീട്ടിലേക്ക് വന്നിട്ട് പറഞ്ഞു. 'കൃഷ്ണാ കുഴപ്പമില്ല. നീ പഠനം തുടരണം. അതിന് വേണ്ടി എത്ര പണം ചെലവായാലും ഞാൻ തരാം. പക്ഷേ, എന്റെ അമ്മക്ക് ഒര

മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും

ഇമേജ്
മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ സംവിധാനിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ്, ലോ കോളേജ്, ബിസിനസ് സ്കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എഡ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്പെഷ്യൽ നീഡ് സ്കൂൾ, ടെക്നോളജി ഡെവലപ്മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്കിൽ സെന്റർ, അപാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്. വിവിധ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബ

അല്പം വേങ്ങര ചരിത്രം അറിയാം

ഇമേജ്
   A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.                                   🔷                                                  🔷      ♦                                                  ♦  *B-*       ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".                                              🔷                                                  🔷                                                         ♦                                                  ♦  *C-*       ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്

അപേക്ഷ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു നൽകി

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ജൈവ മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് നിർമ്മിക്കുന്നതിനാവശ്യമായ പ്ലാന്റ് അപേക്ഷ നൽകിയ 12 കുടുംബങ്ങൾക്ക് സ്ഥാപിച്ചു നൽകി, പദ്ധതിയുടെ15 വാർഡ്  ഉദ്ഘാടനം കുഴിക്കാട്ടിൽ ബഷീർ  എന്നവരുടെ വീട്ടിൽ വച്ച് വാർഡ് മെമ്പർ എ കെ  നഫീസ നിർവഹിച്ചു.

today news

കൂടുതൽ‍ കാണിക്കുക