സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ ഇന്നും കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെയും മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതുമൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവ