കാസർഗോഡ് നേരിയ ഭൂചലനം; വിഡിയോ കാസർഗോഡ് നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്. ദക്ഷിണ കന്നഡയിലെ സുള്ള്യയിൽ ഇന്ന് രാവിലെ ഉണ്ടായ ഭൂചലനം കാസർകോട്ടും അനുഭവപ്പെട്ടു. സുള്ള്യയിൽ നിന്ന് തെക്കു കിഴക്ക് 9.6 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭൂകമ്പ നിരീക്ഷകർ അറിയിച്ചു. രാവിലെ 7:45നാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ആണ് നിരീക്ഷണം. കാസർകോടും നേരിയ തോതിൽ ചലനം അനുഭവ പ്പെട്ടു. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്