പ്രഭാത വാർത്തകൾ 2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 | മിഥുനം 13 | രോഹിണി 1443ദുൽഖഅദ് 27 🌹🦚🦜➖➖➖➖ ◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി. ◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും. ◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാ