പോസ്റ്റുകള്‍

ജൂൺ 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KNA ഖാദർ സാഹിബിന്റെ MLA ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലൈറ്റ് ഉത്ഘാടനം ചെയ്തു

ഇമേജ്
വേങ്ങര മുൻ എം എൽ എ ബഹു: കെ എൻ എ ഖാദർ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെള്ളിത്തൊടു  അബൂബക്കർ സിദ്ധീഖ്  മസ്ജിദ് പരിസരത്ത് സ്ഥാപിച്ച LED ഹൈമാസ്റ്റ് ലൈറ്റിന്റെ  ഉത്ഘാടനം ഇന്ന് വൈകുന്നേരം6 മണിക്ക്  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ സാഹിബ്‌ നിർവഹിച്ചു

ബസ് തട്ടി പരുക്കേറ്റ പ്രാവിന് രക്ഷകയായി യാത്രക്കാരി

ഇമേജ്
തൃശൂർ • കെഎസ്ആർ ടിസി സ്റ്റാൻഡിൽ ബസ് തട്ടി പരുക്കേറ്റു കിടന്ന പ്രാവിന് യാത്ര ക്കാരിയുടെ സുമനസ്സിൽ പുതുജീവൻ. അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്ന പ്രാവിനെ, എറണാകുളത്തേക്കുള്ള യാത്രക്കാരി ബസിനടിയിൽ നിന്ന്രക്ഷപ്പെടുത്തി, സുരക്ഷാഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരു തുടർന്ന് യാത്രക്കാരി തന്നെ വിവരം കലക്ടറേറ്റിലെ മൃഗസം രക്ഷണ ഓഫിസിൽ അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഒ.ജി. സുരജ വിവരം ജന്തു ദ്രോഹ നിവാരണ സമിതി (എസ്പിസിഎ) ഇൻ സ്പെക്ടർ ഇ.അനിലിനെ അറിയിക്കുകയും ഇദ്ദേഹം സഹായിയുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ വന്ന് പ്രാവിനെ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് കൂർക്കഞ്ചേരി വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ ഡോ.ഹരീഷിന്റെ നേതൃ ത്വത്തിൽ പ്രാവിന് ചികിത്സ നൽകി. പ്രാവിന്റെ കാലിനു സാരമായി പരുക്കേറ്റിരുന്നു.പ്രാവിനെ  പ്രാവുകളെ സംരക്ഷിക്കുന്ന പെരിങ്ങാവ് സ്വദേശി നിധീഷിനെ ഏൽപി ച്ചിരിക്കുകയാണ് ഇപ്പോൾ 

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം psc new notification 2022

ഇമേജ്
വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം --------------------------------------------------------- തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം. തസ്തികകൾ ജനറൽ:മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ്

today news

കൂടുതൽ‍ കാണിക്കുക