തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു വിജയശതമാനം 83.87 ശതമാനം. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്. ∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in ∙ PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.