പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.26 % പേർ വിജയിച്ചു. 44,363 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മികച്ച വിജയം നേടിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. കുറച്ച് ഗ്രേഡുകൾ കുറഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല. തുടർ യാത്രകളിലും അവസരങ്ങൾ ഏറെ ലഭിക്കും. ശ്രദ്ധാപൂർവം മുന്നേറിയാൽ ഉയരങ്ങളിലെത്താൻ ഇനിയും സാധിക്കും. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമായിരിക്കും പത്ത് കഴിഞ്ഞാൽ എങ്ങോട്ട് തിരിയണം എന്നത്. ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടത്. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല. പത്ത് കഴിഞ്ഞ് പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.