മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് യാത്രയയപ്പും ഐഡി കാർഡ് വിതരണവും നടത്തി വേങ്ങര പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച അബൂബക്കർ സാർ, ട്രാൻസ്ഫറായി പോയ ഉണ്ണി സാർ വേങ്ങരപഞ്ചായത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പ്രഭാകരൻ സാർ എന്നിവർക്ക് യാത്രയാപ്പും മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണവും സംഘടിപ്പിച്ചു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ വിജയൻ ചേറൂരിന്റെ സാന്നിധ്യത്തിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുച്യാപ്പു, സബാഹ് കുണ്ടുപുഴക്കൽ, സൈനുദ്ധീൻ ഹാജി എന്നിവർ മോമോന്റോ കൈമാറി. പുതുതായി ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ID കാർഡ് വിതരണം വേങ്ങര പോലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച അബൂബക്കർ സാർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച പ്രഭാകരൻ സാർ,വേങ്ങര സ്റ്റേഷനിൽനിന്നും ട്രാൻസ്ഫറായി പോയ ഉണ്ണി സാർ എന്നിവർ നിർവഹിച്ചു ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഷാഫി കാരിയുടെ ആദ്യക്ഷതയിൽ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.