പോസ്റ്റുകള്‍

മേയ് 31, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PK കുഞ്ഞാലികുട്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

ഇമേജ്
 വേങ്ങര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന  വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ തേർക്കയം- ത ട്ടാഞ്ചേരിമല ചക്കിങ്ങൽ ഇടവഴി റോഡ് പ്രവർത്തി ഉദ്ഘാടനം കേരള പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത വഹിച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സു ഹിജാബി , എൻ. ടി.മുഹമ്മദ് ശരീഫ്, പി കെ ഉസ്മാൻ ഹാജി,ടി.അലവിക്കുട്ടി, പി കെ കോയ ഹാജി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മുഹമ്മദ് കുട്ടി, തൂമ്പിൽ അബ്ദുറഹ്മാൻ, കെഎം അൻഷിദ് , വി ഷബീർ,സി എം മമ്മുദു , തുമ്പിൽ അബ്ദുൽമജീദ്, പി.സമദ്, പി. അബിദാദ് , ടി.റാഫി കെ. മുസ്തഫ, പി. കെ. ഷഫീക് എം. ശിഹാബുദ്ദീൻ, ടി. ഹനീഫ, കെ.അഖിൽ, മുസ്തഫ ഭായി, ഹക്കീം മലയിൽ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു*

പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്.

ഇമേജ്
ജാ​ഗ്രത വേണം, പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനു​ഗതമായി വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്. മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാ​ഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം.

ഇമേജ്
പെരുവള്ളൂർ  • മലപ്പുറത്തെ ബ്രിട്ടീഷ് പൗരൻ പെരുവള്ളൂരിലെ ലണ്ടൻ മുഹമ്മദ് ഹാജി ഇനി ഓർമ. ഇന്ത്യൻ പൗരത്വത്തിന് അപക്ഷ നൽകി കാത്തിരുന്നിട്ടും അഭിലാഷം പൂവണിയാതെ മുഹമ്മദ് ഹാജിക്ക് ഒടുവിൽ ഇന്ത്യയുടെ ആറടി മണ്ണിൽ അന്ത്യ വിശ്രമം. നാട്ടുകാർക്ക് ലണ്ടൻ മുഹമ്മദ് ഹാജിയായിരുന്നു.37 വർഷമായി ലണ്ടനിൽ നിന്നും ജന്മദേശത്ത് എത്തിയെങ്കിലും വർഷാ വർഷം അധികാരികളുടെ കനിവിൽ പിറന്ന മണ്ണിൽ താമസിക്കാനുള്ള പെർമിഷൻ പുതുക്കിയായിരുന്നു താമസിച്ച് പോന്നിരുന്നത്. ഏറെകാലം രോഗബാധിതനായി കിടന്ന ഹാജി തൊണ്ണൂറ്റി രണ്ടാം വയസിൽ വിട ചൊല്ലിയപ്പോൾ നഷ്ടമായത് വലിയ ഒരു ജീവിത ചരിത്രവും ഓർമകളുമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏറെ വിസ്മയകരമായിരുന്നു. ബാല്യകാലത്ത് ജോലി തേടി പാകിസ്താനിൽ എത്തുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തുകയും യു.കെ പൗരനാവുകയും ചെയ്ത ഹാജി ആംഗലേയ ഭാഷ ഒഴുക്കോടെ പറയാൻ കഴിയുന്ന തനി നാടനായിരുന്നു. ജീവിതത്തിന്റെ പാതി ഭാഗവും ലണ്ടനിൽ ചെലവിട്ട് ഒടുവിൽ വിശ്രമജീവിതം നയിക്കാൻ സ്വന്തം രാജ്യത്ത് സ്ഥിരതാമസമാക്കിയപ്പോഴു ണ്ടായ പൗരത്വവുമായ ബന്ധപ്പെട്ട പതിസന്ധിയും നിയമ പോരാട്ടങ്ങളും വാർത്തകളിൽ വലിയ പ്രധാന്യം നേടിയിരു

ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : സംഭവം ഇങ്ങനെ

ഇമേജ്
കൗതുകവും , നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ 👉⚡ 1.ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം : യു.എ.ഇ യിലെ ഒരു എമിറേറ്റ്സ് ആയ  ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം ചില നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.  ഉമ്മുല്‍ ഖുവൈന്‍ എയര്‍ ഫീല്‍ഡില്‍ കാറ്റും, മഴയും വെയിലുമേറ്റു കിടക്കുകയാണ് ഈ ചരക്കു വിമാനം. പലര്‍ക്കും പരസ്യം പതിക്കാനുള്ള ഇടമായും മാറിയിട്ടുണ്ട് മണലില്‍ പൂണ്ട നിലയില്‍ കിടക്കുന്ന ഈ ചരക്കു വിമാനം. ആളുകളുടെ അസാന്നിധ്യം മുതലെടുത്ത് പക്ഷികള്‍ വിമാനത്തില്‍ കൂടുകൂട്ടാറുണ്ട്. വിമാനത്തിന്റെ യന്ത്രം നിലച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പാല്‍മ ബീച്ച് ഹോട്ടലിന് സമീപത്ത് ബരാക്കുട ബീച്ച് റിസോര്‍ട്ടിന് പിന്നിലായാണ് വിമാനം കിടക്കുന്നത്. ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചരക്കു വിമാനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലത്തിന്റെ തെളിവുകൂടിയാണിത്. പരുഷമായ പ്രദേശങ്ങളിലും , ദുര്‍ഘടമായ കാലാവസ്ഥയിലും ഇറങ്ങാ

today news

കൂടുതൽ‍ കാണിക്കുക