ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് മുന്യറിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു. കേരളം ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. നിലവിൽ ശക്തമായ വേനൽമഴ ലഭിക്കുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥാ മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും അതിനോടനുബന്ധിച്ചുള്ള ദിനാന്തരീക്ഷാവസ്ഥ മാറ്റങ്ങളും കേന്ദ്ര കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്ന