ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 4, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നാളെ

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച  വെറ്റിനറി ഡിസ്പൻസറിയുടെ ഉത്ഘാടനം നാളെ വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉത്ഘാടനം നാളെ  10:30 ന്ന് വേങ്ങര മണ്ഡലം MLA ബഹു. പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. ഹസീന ഫസൽ  കെ.പി അദ്ധ്യക്ഷത വഹിക്കും സ്വാഗതം: ശ്രീമതി. ഹസീന ബാനു സി.പി ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി)

കൂടുതൽ വാർത്തകൾ

തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു

പരിക്ക് പറ്റിയവരെ തിരുരങ്ങാടി ഹോസ്പിറ്റലിലെക്ക് കൊണ്ട് വരുന്നു ബസ്സിലുള്ള മുഴുവൻ ആളുകളെയും പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചു ആരുടെയും നില ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത് തിരുരങ്ങാടി താലൂക്ക്ഗവണ്മെന്റ് ഹോസ്പിറ്റലിൽ പരിക്ക് പറ്റിയവരെ ചികിൽസിക്കുന്നു തൃശ്ശൂർ കോഴിക്കോട് ദേശീയപാത മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആറുമാസം മുമ്പാണ് (ഏപ്രിൽ 13) ഇതേ സ്ഥലത്ത് മറ്റൊരു കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് തലപ്പാറയിൽ ബസ് പാടത്തേക്ക് മറിഞ്ഞു:16 പേർക്ക് പരിക്ക് മലപ്പുറം തലപ്പാറയിൽ KSRTC ബസ് നിയന്ത്രണം വിട്ടു പാടത്തേക്ക് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. എല്ലാവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്. | ചേളാരി | തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 25

പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്നവർ അല്പ സമയം മുമ്പ് മരണപ്പെട്ടു,

വലിയോറ : പുത്തനങ്ങാടി മിനി ബസാർ സ്വദേശി പരേതനായ കുറുക്കൻ അലവി എന്നവരുടെ മകൻ അഹമ്മദ് കുട്ടി ഹാജി എന്ന വർ അല്പ സമയം മുമ്പ് മരണപ്പെട്ടു, പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാത്രി 09:30 ന് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.  സഊദിയിൽ അല്ലീത്തിലും ളറബ് ലും ധീർഘകാലം പ്രവാസിയായിരുന്നു, ഭാര്യ കദീജ , മക്കൾ മുഹമ്മദ് ഷമീർ, ഹബീബ് റഹ്മാൻ, അബ്ദുൽ കെരിം ഫാത്വിമ സുഹ്റ , സുമയ്യ , മരുമക്കൾ' സുബൈറ് പുകയൂര്, ശഫീഖ്, പത്ത് മൂച്ചി , ഷമീബ - ചെമ്മാട് , ഫാരിദ-പാറ ക്കാവ്, മുഹസിന , ഊരകം,

ചെമ്മാടൻ നാരായണന് വീട്;അബു ഹാജിയുടെ സ്വപ്‍ന സാക്ഷാൽക്കാരം

വേങ്ങര: ഒരു വർഷം മുമ്പ് അന്തരിച്ച വേങ്ങരയിലെ പൊതു പ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ. കെ. അബു ഹാജിയുടെ സ്വപനമായിരുന്ന വേങ്ങര പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് വീട് എന്ന സ്വപനം ഇന്ന് സാക്ഷാൽക്കരിച്ചു. സ്വന്തമായി വീടില്ലാത്ത, ലോട്ടറി വില്പനക്കാരനായിരുന്ന നാരായണന് അപകടത്തിൽ ഗുരുതരമായ പരി ക്കേൽക്കുകയും വീൽ ചെയറിനെ ആശയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ 4 സെന്റ് ഭൂമി വിലക്ക് വാങ്ങി തറപണി ആരംഭിച്ചെങ്കിലും അബു ഹാജിയുടെ ആക്‌സ്മിക മരണം കാരണം പണി നിർത്തി വെക്കുകയുമായിരുന്നു. പിന്നീട് വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ജനറൽ കൺവീന റായിരുന്ന നിർമാണ കമ്മിറ്റി കമ്മിറ്റി വിപുലീകരിച്ചു ഈ വിഷയം ഏറ്റെടുക്കുകയും  വേങ്ങര പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ അനുവദിച്ച ഫണ്ടും പ്രാദേശിക കമ്മിറ്റിയുടെ സഹായത്താൽ സ്പോൺസർഷിപ്പ് വഴിയും സംഭാവന യായും 5 ലക്ഷത്തോളം പൊതുജനങ്ങളിൽ നിന്ന് സംഭരിച്ചു വീട് പണി പൂർത്തിയാക്കു കയുമായിരുന്നു. ഇന്ന് കാലത്ത് 8.30 നു ലളിതമായ ചടങ്ങിൽ വെച്ച് അബു ഹാജിയുടെ മകൻ യൂനുസ് എ. കെ. വീട്ടുടമ നാരായണനും അമ്മക്കും വീടിന

കാളിക്കടവ് സ്വദേശി ശരീഫ് മടപ്പള്ളി തായ്ലെന്റിൽ മരണപ്പെട്ടു.

വലിയോറ: കാളിക്കടവ് സ്വദേശി മടപ്പള്ളി മുഹമ്മദ് ശരീഫ് എന്ന ശരീഫ് മടപ്പള്ളി തായ്ലെന്റിൽ വെച്ച് ന്യൂമോണിയ ബാധിച്ചു മരണപ്പെട്ടു. മടപ്പള്ളി അബ്ദുൽ സലാമിന്റെ മകനാണ്. ഭാര്യയും രണ്ട് മക്കളും ഭാര്യ പിതാവും മരണസമയത്ത് കൂടെയുണ്ടായിരുന്നു. കോട്ടക്കലിലെ പ്രമുഖ ഫർണിച്ചർ ഹോൾസെയിൽ സ്ഥാപനമായ സ്റ്റാർലെറ്റ് ഉടമകളിലൊരാളാണ്.  ബിസിനസ്സ് ആവശ്യാർത്ഥം കുടുംബത്തോടൊപ്പം തായ്ലാന്റ് സന്ദർശനത്തിനിടക്കാണ് അകാലത്തിൽ മരണം സംഭവിക്കുന്നത്. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. പരേതന് അല്ലാഹു സ്വർഗം പ്രധാനം ചെയ്യട്ടെ.آمين يارب العالمين

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടുത്തം..

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  തീ പിടുത്തം.ഇന്ന് രാത്രി 8 മണിയോടെ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ  ബിൽഡിങ്ങിൽ യുപിഎസിന്ആണ് തീ പിടിച്ചത് സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും നാട്ടുകാരും തീ അണക്കാൻ ശ്രമം നടത്തി. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സ് സഥലത്തെത്തിയ ശേഷമാണ് പൂർണമായും തീ അണച്ചത്.മറ്റു ഭാകങ്ങളിലേക്ക് ഒന്നു തീ പടർന്നിട്ടില്ല സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല. തിരൂരങ്ങാടി:  താലൂക്ക് ആശുപത്രിയിൽ തീപിടുത്തം.ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു. തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ട്രോമാ കെയർ വളണ്ടിയർമാരും നാട്ടുകാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. താനൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി

വോളിബോളിൽ തുടർച്ചയായി 5ാം തവണയും VVC വലിയോറ വിജയികളായി  ഇന്നലെ രാത്രി VVC ഫെഡ്ലൈറ്റ് സ്റ്റേടിയതിൽ വെച്ചുനടന്ന വേങ്ങര ഗ്രാമപഞ്ചയത്ത്‌ കേരളോത്സവം 2024 ലെ വോളിബോൾ മത്സരത്തിൽ VVC വലിയോറ ഒന്നാം സ്ഥാനവും ചലഞ്ച് മുതലാമാട് രണ്ടാം സ്ഥാനവും കരസ്ഥമാക് കി

മുന്നിൽ വേങ്ങര തന്നെ റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമത്

കോട്ടക്കൽ: റവന്യൂ ജില്ലാ കലോത്സവത്തിൽ 219 ഇനങ്ങളുടെ മത്സരം പൂർത്തിയായപ്പോൾ 561പോയിന്റുമായി വേങ്ങര ഉപജില്ല ഒന്നാമതും, 551പോയിന്റുമായി മലപ്പുറം ഉപജില്ല രണ്ടാമതും 538 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതുമായി മുന്നേറുന്നു, യു.പി വിഭാഗം 131 പോയിന്റുമായി പെരിന്തൽമണ്ണ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 223പോയിന്റുമായി മങ്കട ഉപജില്ലയും ഹയർ സെക്കൻ‌ഡറി വിഭാഗത്തിൽ 246 പോയിന്റുമായിവേങ്ങര ഉപജില്ലയും മുന്നേറുന്നു. സംസ്‌കൃതം വിഭാഗത്തിൽ 88പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഹൈസ്‌കൂൾ വിഭാഗത്തിൽ 68 പോയിന്റുമായി മേലാറ്റൂർ ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു അറബി യു.പി വിഭാഗം 55 പോയിന്റുമായി പെരിന്തൽമണ്ണ, മലപ്പുറം , അരീക്കോട്, കുറ്റിപ്പുറം,​ കിഴിശ്ശേരി ഉപജില്ലകൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നു. അറബി ഹൈസ്‌കൂൾ വിഭാഗത്തിൽ 70പോയിന്റുമായി മങ്കട, പെരിന്തൽമണ്ണ ഉപജില്ലകൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു സ്‌കൂൾ വിഭാഗത്തിൽ (ഓവറോൾ) സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കരത്തറ 163പോയിന്റുമായി ഒന്നാം സ്ഥാനത്തും 157പോയിന്റുമായി ആർ.എം.എച്ച്.എസ്‌ മേലാറ്റൂർ രണ്ടാം സ്ഥാനത്തും 132പോയിന്റുമായി പി.കെ.എം

മൂന്നിയൂർ ആലിൻചുവട് ബൈക്ക്ടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

 മൂന്നിയൂർ ആലിൻചുവട് കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു പരിക്ക്.  പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സയ്ക്ക് വേണ്ടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇടിച്ച ബൈക്ക് നിർത്താതെ പോവുകയും ആലിൻ ചുവട്,കുണ്ടൻ കടവ് റോട്ടിൽ ബൈക്ക് മതിലിന്ന് ഇടിച്ചു ബൈക്ക് കാരനും പരിക്കുപറ്റി. പരിക്കുപറ്റിയ ബൈക്ക് കാരനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  Reporter: അക്ബർ പതിനാറുങ്ങൽ

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  റെഡ് അലർട്ട് 02/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 01/12/2024: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ 02/12/2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ

വ്യാപകമായി മഞ്ഞപ്പിത്തം ; വലിയ ജാഗ്രത വേണം

സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6123 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേർ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും. താരതമ്യേന വലിയ സങ്കീർണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ആയിരക്കണക്കിന് പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സർക്കാർ കണക്ക്. *പ്രതിരോധിക്കാൻ*  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ ബോധവല്‍ക്കരണം. ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധത്ക്കരണം ഭക്ഷ്യ ജലജന്യ രോഗങ്ങള്‍ തടയാൻ ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത നടപടി. ഓരോ ആരോഗ്യ സ്ഥാപനങ്ങളും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി. കിണറുകള്‍, മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക