പോസ്റ്റുകള്‍

മേയ് 2, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് വലിയോറയും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ടി. കെസിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ഇമേജ്
ഗ്രേസ്  ചാരിറ്റബിൾ ട്രസ്റ്റ് വലിയോറ യും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്   ടി. കെസിറ്റിയും  സംയുക്തമായി സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണം ക്ലബ്ബ് മുഖ്യരക്ഷാധികാരി പി കെ  അലവിക്കുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എ കെ  മുഹമ്മദ് ഷരീഫ് അധ്യക്ഷം വഹിച്ചു. ജലീൽ സ്വാഗതവും ശരീഫ് മടപ്പള്ളി നന്ദിയും പറഞ്ഞു

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധകും ഇവനാണ് കാരണക്കാരൻ

ഇമേജ്
ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും  ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും. 2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വ

വേങ്ങരയിൽ ഭക്ഷ്യവിഷബാധ ഹോട്ടൽ അടച്ചു പൂട്ടി നോമ്പുതുറയ്ക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഉണ്ടായ അസ്വസ്ഥക ളെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടിയത്

ഇമേജ്
വേങ്ങര:നോമ്പുതുറക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതയെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. ആറു പേരാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നത്.ഇവർ പുലർച്ചെ ഒന്നരയോടെ ആശുപത്രി വിട്ടു. നോമ്പുതുറ സമയത്ത്  ഭക്ഷണം കഴിച്ച് വർക്കാണ് ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ  അനുഭവപ്പെട്ടത്. ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതായി കരുതുന്നത്. സംഭവം ഭക്ഷ്യ സുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതായി സി ഐ പി മുഹമ്മദ് ഹനീഫ അറിയിച്ചു. ഫുഡ് ആൻ്റ് സെഫ്റ്റി ഇൻസ്പെക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും.. ◼️ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു. 31 പേര്‍ ആശുപത്രിയിലായി. കണ്ണൂര്‍ പെരളം സ്വദേശി ചന്ദ്രോത്ത് നാരായണന്റേയും പ്രസന്നയുടേയും ഏകമകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. മരിച്ച ദേവാനന്ദ കരിവെ

ജില്ലയിലെ അഭ്യസ്തവിദ്യരും വിദഗ്ധ തൊഴിൽ നൈപുണി നേടിയവരുമായ യുവതി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരം

ഇമേജ്
 ജില്ലയിൽ ഓരോ വർഷവും അഭ്യസ്ഥവിദ്യരായ തൊഴിൽ കാത്തിരിക്കുന്ന അറുപതിനായിരത്തിലേറെ വരുന്ന യുവ സമൂഹം ആശങ്കയോടെ നമുക്ക് മുന്നിലുണ്ട് . ഇത്രയും പേർക്ക് സർക്കാർ ജോലി ലഭ്യവുമല്ല. ഈ യുവ സമൂഹത്തിന്റെ ആശങ്കയകറ്റുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത് ഉദ്യോഗ് മലപ്പുറം എന്ന ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെയും മലപ്പുറത്തെ സ്വന്തം അഭ്യസ്ഥവിദ്യരായ യുവസമൂഹത്തെയും ഒരേ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ട് വന്ന് പരസ്പരം മനസിലാക്കുവാനും അതു വഴി തൊഴിൽ ലഭ്യമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പത്താം ക്ലാസ് മുതൽ ഉയർന്ന ഗവേഷണ ബിരുദം വരെയുള്ളവരും വ്യത്യസ്തങ്ങളായ മേഖലകളിൽ വിവിധ സ്കിൽ പരിശീലനം തേടിയിട്ടുള്ളവരും പ്രവാസ ജീവിതം മതിയാക്കി വന്നവരുമായ മലപ്പുറം ജില്ലക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് വേണ്ടി ഈ വെബ് പോർട്ടൽ വഴി രജിസ്ടർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക് വഴി പ്രാഥമിക വിവരങ്ങൾ നൽകി രജിസ്ടർ ചെയ്തവർക്ക് ഒരു ഏകദിന ഓറിയന്റേഷൻ നൽകുന്നതാണ്. ഈ പദ്ധതിയുടെ ആദ്യ തൊഴിൽ മേള 2022 മെയ് 29ന് നിലമ്പൂർ അമൽ കോളേജിൽ വച്ച് നടത്തപ്പെടുന്ന

today news

കൂടുതൽ‍ കാണിക്കുക