വലിയോറ : തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 15 വാർഡ് ജലസമിതി ജലയാത്ര സംഘടിപ്പിച്ചു, ജനകീയ കൂട്ടായ്മയിലൂടെ വാർഡിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാർഡ് മെമ്പർ എ കെ നഫീസയുടെ അധ്യക്ഷതയിൽ കടലുണ്ടിപുഴയിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വിവിധ കടവുകളിലെക്ക് ജല യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ യാത്ര ഉദ്ഘാടനം നിർവഹിച്ച് ജല യാത്രയിൽ അംഗമായി. മെയ് ആദ്യവാരം വാർഡ് തല ജല സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ പുഴയുടെ അരികിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാം എന്ന് ജല യാത്രയിൽ ജല സമിതി തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് കിലാ ആർ പി ഇബ്രാഹീം എ കെ പതിനഞ്ചാം വാർഡ് ആർ ആർ ടി അംഗങ്ങളായ ആലി കുട്ടി വി ,എ കെ ഹൈദ്രു, വി കെ റസാഖ് ക്ലബ്ബ് പ്രതിനിധികളായ എ കെ അലവി, മുഹമ്മദ് അലി, സന്നദ്ധപ്രവർത്തകരായ പി കെ അലവിക്കുട്ടി, എ പി അഷ്‌റഫ് എന്ന ബാവ, വി കെ ഗഫൂർ, സതീഷ് അത്തിയേക്കൽ സൈദ്, യാത്രയിൽ അംഗങ്...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.