പോസ്റ്റുകള്‍

ഏപ്രിൽ 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും.

ഇമേജ്
അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും.  കൊയ്ത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന അവസരത്തില്‍ തികച്ചും അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളും പട്ടിണിയുടെ പടിവാതില്‍ക്കലാണ്.  എടത്വാ മേഖലയിലെ (1) വൈപ്പിനിശ്ശേരി പാടശേഖരം (138 ഏക്കര്‍), (2) വൈപ്പിനിശ്ശേരി-2 (50 ഏക്കര്‍), (3) ഇടപുറക്കരി (325 ഏക്കര്‍), (5) കൊച്ചറവേലി പാടം (90 ഏക്കര്‍), (6) പുത്തന്‍ വരമ്പിനകം (350 ഏക്കര്‍) തുടങ്ങി നിരവധി പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും  കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്‍മണികള്‍ കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം  പൂര്‍ണ്ണമാണ്. ഓണ്‍ലൈന്‍ തകറാറും പരിചയക്കുറവും മൂലം 70% കര്‍ഷകര്‍ക്കും കൃഷി ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പാടശേഖരങ്ങള്‍ ഒന്നായി

today news

കൂടുതൽ‍ കാണിക്കുക