സന്തോഷ് ട്രോഫിയിൽ കേരളത്തിന് മിന്നും ജയം, രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു. നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിലായിരുന്നു കേരളത്തിന്റെ ജയം. സന്തോഷ് ട്രോഫിയിൽ ആദ്യമത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിലായിരുന്നു കേരളത്തിന്റെ ജയം. അജയ് അലക്‌സും നിജോ ഗിൽബർട്ടാണ് മറ്റു ഗോളുകൾ നേടിയത്.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ