പോസ്റ്റുകള്‍

ഏപ്രിൽ 11, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.

ഇമേജ്
'കാട്ടുപന്നിക്കെന്ത് ബൈക്ക്'?; റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്..! കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് ഊരകം പുത്തന്‍ പീടിക സ്വദേശികളായ ചാലില്‍ അക്ബറലി സഖാഫി (31), വലിയ പീടിയേക്കല്‍ ഹസന്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നാട്ടിലെക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. പെട്ടെന്ന് കാട്ടുപന്നി ബൈക്കിന് മുന്നിലെക്ക് ചാടുകയും ഇടിച്ച ബൈക്ക് തെറിച്ച് വീഴുകയുമായിരുന്നു.* *ഹസനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരുടെയും ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇതു വഴി വന്ന കോഴി കൊണ്ട് പോവന്ന വാഹനത്തിലെ ജീവനക്കാരാണ് ഇരുവരെ യും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  അക്ബറലി സഖാഫിയുടെ പരിക്ക് സാരമായതിനാല്‍  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.* ➖➖➖➖➖➖➖➖➖➖➖

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്..

ഇമേജ്
തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്.. ചരിത്രം എഴുതിച്ചേർത്തു  വെടിക്കെട്ട് കരാർ ഷീന സുരേഷിന്.. പരമ്പരാഗത വെടി ക്കെട്ടുകാരായ കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകൾ എം.എസ്. ഷീന സുരേഷിനാണ് പെസോയുടെ പ്രത്യേക ലൈസൻ നേടി പൂരം വെടിക്കെട്ടിനു തിരു വമ്പാടിയുടെ കരാർ എടുത്തത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടുജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്. വർഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിർമ്മാണ ജോലികൾ ചെയ്തു വരുന്നു. കഴിഞ്ഞ ദിവസമാണ്  പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്... ഷീന സുരേഷിന് ആശംസകൾ...👌👌

വിവാദമായ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകൾ ഇന്ന് മുതൽ

ഇമേജ്
 

തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു

ഇമേജ്
വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത  വഹിച്ചു.പരിപാടിയിൽ ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം  സമീപ വാർഡുകളിലെ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌,മടപ്പള്ളി ഇബ്രാഹിം,AK നഫീസ  നാട്ടുകാർ പങ്കെടുത്തു 

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തികൊന്നു video

ഇമേജ്
തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്

today news

കൂടുതൽ‍ കാണിക്കുക