പോസ്റ്റുകള്‍

മാർച്ച് 31, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്

ഇമേജ്
പുതിയ സാമ്പത്തിക വര്‍ഷം ഇന്ന്  ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന്  മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും. ഭൂമിക്ക് വിലകൂടും ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും. പുതുക്കിയ ബസ്, ഓട്ടോടാക്‌സി നിരക്കും പ്രാബല്യത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോടാക്‌സി നിരക്ക് വര്‍ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടാതെ ഡീസല്‍ വാഹനങ്ങളുട

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

ഇമേജ്
വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം നിങ്ങളെല്ലാവരുടെയും സുഹൃത്തുക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ഈ അറിയിച്ചു കൊടുക്കുക കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം പണിയുവാൻ നിങ്ങൾക്ക് സാമ്പത്തികമായ സഹായം ലഭ്യമാണ് എങ്ങനെയാണ് തുക ലഭിക്കുക എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിശദമായ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കുക കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

ഇമേജ്
Step 3: Place this code wherever you want the plugin to appear on your page. 51 റോഡുകളുടെ ഉദ്‌ഘാടനം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു Posted by Chief Minister's Office, Kerala on Thursday, 31 March 2022 നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു.

ഇമേജ്
إنا لله وإنا إليه راجعون സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു. Dr.ബഹാവുദ്ധീൻ മുഹമ്മദ്‌ നദ് വി കൂരിയാടിന്റെ ഭാര്യാ മാതാവും സി.എച്ച് ത്വയ്യിബ് ഫൈസി, സി.എച്ച് ശരീഫ് ഹുദവി എന്നിവരുടെ മാതാവുമാണ്.  ജനാസ നിസ്‌കാരം ഇന്ന്  വൈകീട്ട് 5.30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദില്‍ നടക്കും.  പരേതയുടെ പാരത്രിക ജീവിതം നാഥന്‍ ധന്യമാക്കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വേങ്ങര അഖിലേന്ത്യാ സെവൻസ്‌ ഫുട്‍ബോൾ ടൂർണമെന്റ് ; റിയൽ എഫ് സി തെന്നല ജേതാക്കളായി

ഇമേജ്
വേങ്ങര: വേങ്ങരയുടെ കാൽപന്തുത്സവമായി ഒരുമാസക്കാലം നീണ്ടുനിന്ന ഒന്നാമത് കു .പൊ .പാ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ ഒരുക്കിയ ഗാലറിയും തികഞ്ഞില്ല.ബാരിക്കേഡുകള്‍ ഭേദിച്ച് ടച്ച്ലൈന്‍ വരെ ഇരുന്നാണ് കളിക്കമ്പക്കാര്‍ ഇന്നലെ ഫൈനൽ മത്സരം കണ്ടത്. ഫൈനൽ മത്സരത്തിൽ കശ്മീർ ക്ലബ് കിളിനക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റിയൽ എഫ് സി തെന്നല ജേതാക്കാളായി. ഒരു പതിറ്റാണ്ടിനു ശേഷമാണ് വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് നടക്കുന്നത്.അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് ഫുട്‍ബോൾ ആരാധകർ വേങ്ങരയിലെ കാൽപ്പന്തു കളിയെ വരവേറ്റത്..

കടലുണ്ടിപ്പുഴയിൽ നിന്നും മാലിന്യം വാരിഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി

ഇമേജ്
വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള  കടലുണ്ടിപ്പുഴയിൽ നിന്നും  പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ ഒഴുകിപോവാതെ  അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഒരു കിലോമീറ്റർ  ദൂരത്തിൽ തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും  മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ സെക്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ സൽ പ്രവർത്തനത്തെ വാർഡ് മെമ്പർ ആയ യൂസഫലിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

today news

കൂടുതൽ‍ കാണിക്കുക