ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച് 28, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അത്യാവശ്യകാർക്ക് അല്ലാതെ അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും  ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറി. അതിന് ശേഷമാണ് ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന

എന്തിന് വേണ്ടിയാണു ഇന്നും നാളെയും പണിമുടക്കുന്നത്? ഉത്തരമിതാ

എന്താണ് പണിമുടക്കിന്റെ ആവശ്യങ്ങൾ.?  1. കേന്ദ്ര സർക്കാർ 2020 ൽ പാസ്സാക്കിയ തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും എസൻഷ്യൽ ഡിഫൻസ് സർവീസസ് ആക്ടും (EDSA) പിൻവലിക്കുക.  2. കർഷക സമരം അവസാനിപ്പിക്കുന്ന വേളയിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.  3. എല്ലാ സ്വകാര്യവൽക്കരണവും ഉപേക്ഷിച്ച് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) ഒഴിവാക്കുക.  4. ആദായനികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക.  5. MGNREGA വിഹിതം വർധിപ്പിക്കുകയും തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.  6. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പു നൽകുക.  7. അംഗൻവാടി, ASHA തൊഴിലാളികൾ , ഉച്ചഭക്ഷണം, മറ്റ് സ്കീം തൊഴിലാളികൾ എന്നിവർക്ക് നിയമാനുസൃത മിനിമം വേതനവും സാമൂഹിക സുരക്ഷാ പരിരക്ഷയും നൽകുക.  8. പകർച്ചവ്യാധിയുടെ നടുവിൽ ജനങ്ങളെ സേവിക്കുന്ന മുൻനിര പ്രവർത്തകർക്ക് പൂർണ്ണ പരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും നൽകുക.  9.  സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും കൃഷി, വിദ്യാഭ്യാസം, ആരോഗ്യം,

എൺപതിലും എമ്പത്തഞ്ചിലും മികവുകാട്ടി മികവുത്സവം

വലിയോറ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്നാ അഭിയാൻ പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലെ പഠിതാക്കൾകുള്ള മികവുത്സവ പരീക്ഷ വലിയോറ എ എം യു പി സ്കൂളിൽ വെച്ച് നടന്നു. 86 വയസ്സുള്ള പാത്തുമ്മക്കുട്ടി മുതൽ 20 വയസ്സുള്ള സുൽഫത്ത് അടങ്ങിയ അൻപതോളം പേരാണ് പരീക്ഷയെഴുതിയത്, പരീക്ഷാർത്ഥികൾകുള്ള ചോദ്യപേപ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പിഎം ബഷീർ സാഹിബും വിതരണംചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഡിവിഷൻ മെമ്പർ  പറങ്ങോടത്ത്  അബ്ദുൽ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, വാർഡ് മെമ്പർമാരായിട്ടുള്ള എ കെ നഫീസ, ആസ്യ  മുഹമ്മദ്, യൂസുഫലി വലിയോറ, എ കെ നസീർ, അഖിലേഷ്, വേങ്ങര പ്രേരക് ശ്രീദേവി തുടങ്ങിയവർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു, എ കെ അലി, ഇബ്രാഹീം അടക്കാപുര, ഗീത, സുഹൈൽ, അൻവർ, ഗിരിജ, സിബി തുടങ്ങിയവർ നേതൃത്വം നൽകി

പുത്തനങ്ങാടിയിൽ KSEB പോസ്റ്റിൽ കാറിടിച്ചു അപകടം KSEB പോസ്റ്റ്‌ തകർന്നു

പുത്തനങ്ങാടിയിൽ KSEB  പോസ്റ്റിൽ കാറിടിച്ചു അപകടം വലിയോറ പുത്തനങ്ങാടി കച്ചേരിപടി റോഡിൽ കേരള ഗ്രാമീണ ബാങ്കിന്റെ മുന്നിലെ പോസ്റ്റിൽ കാറിടിച്ച അപകടത്തിൽ KSEB പോസ്റ്റ്‌ തകർന്നു ഇതിനെ തുടർന്ന് പോസ്റ്റ്‌ മാറ്റുന്നതിനാൽ പുത്തനങ്ങാടി ഏരിയയിൽ കറന്റ് വരാൻ 2 മണിയോളം ആവുമെന്ന് KSEB വേങ്ങര അറിയിച്ചു. ഇന്ന് അതിരാവിലെയാണ് അപകടം സംഭവിച്ചത്

രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു വേങ്ങരയിലെ ഒട്ടുമിക കടകളും തുറന്നിരിക്കുന്നു video കാണാം

തൊഴിലാളികളെയും  കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. വേങ്ങരയിൽനിന്നുള്ള കാഴ്ച്ച  പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും. കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായ

അനിയത്തി പ്രാവിന് 25 വയസായിരിക്കുന്നു.... പക്ഷേ....അന്നത്തെ ആ തിരക്കും ഗേറ്റ് തുറക്കുമ്പോഴുള്ള ഓട്ടവും വീണ്ടും കാണാനുള്ള ആഗ്രഹവും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

ചാലക്കുടി കണിച്ചായീസിൽ വെച്ചാണ് ഞാൻ അനിയത്തി പ്രാവ് കണ്ടത്.... അതും  ടിക്കറ്റ് കിട്ടാതെ ഏറെ അലഞ്ഞിട്ട്... 1997 മാർച്ച് 26ന് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമ ഇറങ്ങിയപ്പോൾ അന്നുവരെ ഉണ്ടായിരുന്ന നായക സങ്കല്പത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള ഒരു 21 വയസ്സുകാരൻ നായകൻ...കൂടാതെ കേരളത്തിന്റെ സ്വന്തം മാമാട്ടികുട്ടിയമ്മ എന്ന ബേബി ശാലിനി, ശാലിനിയായി വലുതായതിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമ.. സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ ആദ്യദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു,  യുവജനങ്ങൾ ആ സിനിമ ഏറ്റെടുത്തു...കുടുംബ പ്രേഷകരും കൂടിയതോടെ  പല റെക്കോർഡുകളും സ്വന്തമാക്കി ഈ പടം. സ്‌പ്ലെണ്ടർ ബൈക്ക് മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമ ആയിരുന്നു..ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു... പരുക്കൻ മുഖഭാവങ്ങൾ ഉള്ള നായകന്മാരെ കണ്ടു ശീലിച്ച മലയാള സിനിമക്ക് റഹ് മാന് ശേഷം ലഭിച്ച നിഷ്കളങ്ക മുഖമുള്ള നായകൻ ആയത് കൊണ്ട് തന്നെ ചോക്ലേറ്റ് നായകൻ എന്ന പുത

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm