22 വർഷങ്ങൾക്ക് ശേഷം വലിയോറ അടക്കാപുര എ എം യു പി സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുകൂടി 1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത് വീണ്ടും ഒത്ത്‌കൂടി. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ ഇന്ന് ഉച്ചക്ക് 2:30 ന്ന് അടക്കാപുര സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു, പരിപാടിയിൽ ഈ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയാപ്പും, കലാലയത്തിൽ പഠിപ്പിച്ച പഴയ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു, പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ ,സ്കൂൾ അധ്യാപകർ,പി ടി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പഴയ സ്കൂൾ അദ്ധ്യാപകർ, പൂർവ്വ വിദ്യാർഥികൾ മുതലായവർ പങ്കെടുത്തു, ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5:30 തോടെ അവസാനിച്ചു Video വീഡിയോ