പോസ്റ്റുകള്‍

മാർച്ച് 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റേഷൻ കാർഡ് സേവനങ്ങൾ ഓൺലൈനിലൂടെ

ഇമേജ്
ഷെയർ ചെയ്തു വെക്കു എന്നെങ്കിലും ഉപകാരപ്പെടും ലിങ്ക് : https://bit.ly/3xwyb66 👉പേരിലെ തെറ്റ് തിരുത്തൽ : https://bit.ly/3xwyb66 👉ആളെ നീക്കം ചെയ്യല്‍ : https://bit.ly/3xwyb66 👉ആളെ ചേര്‍ക്കൽ : https://bit.ly/3xwyb66 👉പ്രവാസി എന്നത് മാറ്റൽ : https://bit.ly/3xwyb66 👉മൊബൈല്‍ നമ്പര്‍ മാറ്റൽ : https://bit.ly/3xwyb66 👉കാര്‍ഡിലെ ഉടമയെ മാറ്റൽ : https://bit.ly/3xwyb66 👉റേഷന്‍ - ആധാര്‍ ലിങ്കിംഗ് : https://bit.ly/3xwyb66 👉ജനന തിയ്യതി തിരുത്തല്‍ : https://bit.ly/3xwyb66 👉റേഷൻ കാർഡ് ആപ്പ് : https://bit.ly/37sCx3L ========================= ✅ആധാർ കാർഡ് സർവീസ് 👉അഡ്രസ് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉പേര് ചേഞ്ച് ചെയ്യാൻ : https://bit.ly/2UC4TG1 👉ആധാർ കാർഡിലെ തെറ്റ് തിരുത്താൻ : https://bit.ly/2UC4TG1 👉PVC കാർഡ് ആക്കാൻ : https://bit.ly/3eSSLHu 👉ആധാർ കാർഡ് റേഷൻ കാർഡ് ലിങ്ക് ചെയ്യാൻ : http://bit.ly/347rZ6O 👉ആധാർ കാർഡ് ഡൌൺലോഡ് ചെയ്യാൻ : https://bit.ly/2Wi34yp 👉ആധാർ കാർഡ് നഷ്ടപ്പെട്ടാൽ : https://bit.ly/3eT7FNO

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കാളിക്കടവ് റോഡിന്റെയും ഡ്രെയിനേജ്നിർമ്മാണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നിർവഹിച്ചു

ഇമേജ്
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച്  നവീകരിച്ച കാളിക്കടവ് റോഡും ഡ്രെയിനേജ് നിർമ്മാണത്തിന്റെ  ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് എടരിക്കോട്ഡി വിഷൻ മെമ്പർ ടി പി എം ബഷീർ സാഹിബിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഉത്ഘാടനം നിർവഹിച്ചു  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ  വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അബൂബക്കർ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്ഹസീന ഫസൽ , ബ്ലോക്ക്‌ മെമ്പർമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, നാട്ടുകാർ പാഞ്ഞെടുത്തു 

ഇന്ധനവില നാളെയും കൂട്ടും

ഇമേജ്
രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലര്‍ച്ചെ 6 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ നാളെ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഇന്നലെ രാത്രിയും പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഒയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയില്‍ മാറ്റം വന്നത്.

മൂന്ന് മാസം മുമ്പ് വളർത്തുനായ മാന്തി; പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു

ഇമേജ്
 പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂളിലാണ് ആകർഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തുടർന്

വീട്ടാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. read more

ഇമേജ്
പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതൽ നൽകണം. റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിൽ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഇന്ധന വിലയിൽ മാറ്റം വന്നത്.

today news

കൂടുതൽ‍ കാണിക്കുക