* ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം..! * * ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയില്‍ നിറയെ വെള്ളം. തൊടിക്കു പിന്നില്‍ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു തങ്ങള്‍. വന്നവര്‍ക്ക് ചായ കൊടുത്തു. മക്കള്‍ ഉണരും മുമ്ബെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് ശാന്തമാക്കി തങ്ങള്‍. * * 1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ അറസ്റ്റിലാകുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. അന്ന് സ്‌കൂള്‍ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹ