പോസ്റ്റുകള്‍

ഫെബ്രുവരി 21, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വൈരങ്കോട് വേലക്ക് പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം

ഇമേജ്
വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്.. *തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായാണ് വിവരം. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.* *സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍.* *വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശേധന നടത്തി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയ

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

ഇമേജ്
ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-10, 15-14, 151-4, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയില്‍ രണ്ടാമതെത്തി. എസ്.വി.ഗുരു പ്രശാന്തിന്റെ സ്‌പൈക്കില്‍ ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റില്‍ 11-9ന് മുന്നിലെത്തി. ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. കടുത്ത പോരാട്ടം തുടര്‍ന്ന ഇരുടീമുകളും 14-14ല്‍ നില്‍ക്കെ വിഘ്‌നേഷ് രാജിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14 ന് കീഴടക്കി. ഡേവിഡ് ലീയുടെ മികവില്‍ രണ്ടാം സെറ്റില്‍ ഹീറോസ് 5-1ന് വന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ ജെറോം വിനിത് തലയുയര്‍ത്തി നിന്നു, ഹീറോസ് കുതിപ്പ് തുടര്‍ന്നു. അജിത്

പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം മൽസരയോട്ടം,അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക മുതലായവ കണ്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം

ഇമേജ്
നിരത്തുകളിൽ  ചിലർ  നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.   റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന  തീവ്ര ശബ്ദമലിനീകരണം കാരണം  ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.  റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ  രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം  നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ,  ഫോട്ടോകൾ,  ലഘു  വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.  വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്ക്

ഇമേജ്
കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌  മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി... Posted by Dr.T.M Thomas Isaac on  Sunday, 20 February 2022

കൂത്തുപറമ്പ് പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.

ഇമേജ്
കൂത്തുപറമ്പ്  പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.വീഡിയോ കാണാം 

today news

കൂടുതൽ‍ കാണിക്കുക