വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം യുപിസ്കൂളിൽ വെച്ച് ചേർന്ന യോഗത്തിൽ ചെള്ളി ബാവ, AK നസീർ,MA അസീസ്, ആലികുട്ടി, പൂക്കയിൽ നാസർ, AK അലവി ബാപ്പു, മടപള്ളി അബുബക്കർ, മണ്ടോടൻ നാസർ, കരീം,ബാവുണ്ണി, കുഞ്ഞിമാനു,സധീഷ്,VVC കളിക്കാർ ഉൾപ്പെട്ട സ്വാഗതസംഘം രുപികരിച്ചു.ഇതിൽനിന്ന് സ്വാഗതസംഘം ചെയർമാനായി AK നസീറിനെയും, വൈസ് ചെയർമാനയി MA അസീസിനെയും, കൺവീനറായി ചെള്ളി ബാവയെയും,ജോയിൻ കോൺവീനറായി ആലികുട്ടിയെയും, ട്രഷററായി പൂക്കയിൽ നാസറിനെയും,തിരഞ്ഞെടുത്തു. മത്സരത്തിന്റെ വിജയത്തിനായി വിവിധ സബ്കമ്മറ്റിക്കളും രുപീകരിച്ചു കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്