പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു. പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക് യൂണിറ്റ് സംഗമം ഞായർ 13/02/2022 വൈകുന്നേരം 4 മണിക്ക് മുൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ടി അസീസ് ഹാജി പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് പറങ്ങോടത്ത് റഷീദ് നിർവ്വഹിച്ചു. ടി.പി.എം ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), അഡ്വ: തൊഹാനി (ഹരിത മലപ്പുറം ജില്ല പ്രസിഡന്റ്) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് പറങ്ങോടത്ത്( STU ജില്ലാ വൈസ് പ്രസിഡന്റ്), കുറുക്കൻ മുഹമ്മദ്, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.