ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 12, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: How to Link Aadhaar with Driving Licence Online malayalam Easy Steps

 ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: 1. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക 2. 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക 3. ഡ്രൈവിങ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക 4. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക 5. 'ഗെറ്റ് ഡീറ്റെയിൽസ്' ക്ലിക്ക് ചെയ്യുക 6. ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക 7. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക 8. മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക 9. ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം Melanotaenia splendida tatei

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം സാധാരണ ഗതിയില്‍ മരുഭൂമിയും മത്സ്യവും ഒരിക്കലും ചേരാത്ത രണ്ട് കാര്യങ്ങളാണ്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന് വരണ്ടുണങ്ങിയ മണല്‍ത്തരികള്‍ നിറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ മരുഭൂമിയിലെ ഒരു കാഴ്ച ഈ ചിന്തയെ മാറ്റിമറിക്കും. കാരണം ഓസ്ട്രേലിയയിലെ തന്നെ മറ്റ് മേഖലകളിലും കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യം ഇവിടെ മരുഭൂമിയിലും ജീവിക്കുന്നുണ്ട്. മെലാറ്റോനിയാ സ്പ്ലെന്‍ഡിറ്റാ എന്ന ശാസ്ത്രീയ നാമമുള്ള റെയിന്‍ബോഫിഷ് എന്നു വിളിക്കുന്ന മത്സ്യമാണ് ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ അതിജീവനം കണ്ടെത്തിയത്. മരുഭൂമിയില്‍ ഒരു വെള്ളക്കെട്ട് ഉണ്ടെങ്കില്‍ അവിടെ ഒരു മത്സ്യം അതിജീവിക്കുന്നതില്‍ അദ്ഭുതം എന്താണെന്നു ചിന്തിക്കാന്‍ വരട്ടെ. പ്രതികൂല സാഹചര്യത്തില്‍ പ്രകൃതിയില്‍ ജീവികള്‍ അതിജീവിക്കാന്‍ എങ്ങനെ പുതുവഴികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷ നല്‍കുന്ന ഉദാഹണം കൂടിയാണ് ഈ മത്സ്യം. സംശയമുണ്ടെങ്കില്‍ മത്സ്യത്തിന്‍റെ അതിജീവന വഴികള്‍ പരിശോധിച്ചാല്‍ മാത്രം മതി.  വെള്ളപ്പൊക്കമുണ്ട്, പക്ഷേ വെള്ളമില്ല വ

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും... കണ്ടവര്‍ ഒരിക്കലും മറക്കില്ല ഈ ദൃശ്യം. നടുക്കത്തോടെയല്ലാതെ കണ്ണുകള്‍ പിന്‍വലിക്കില്ല. 1993- കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാന്‍ . ഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് പേര്‍ മരണപ്പെട്ടു. വലിയ വയറും ചെറിയ ഉടലുകളുമായി കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് ചുരുണ്ടുകിടുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ തുറന്ന ദുരിതാശ്വാസക്യാമ്പുകളില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നു. ഭക്ഷണത്തിനായി കലാപങ്ങളുണ്ടാവുന്നു. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്ന കെവിന്‍ കാര്‍ട്ടറും സുഹൃത്ത് സില്‍വയുമൊന്നിച്ച് 1993-ല്‍ സുഡാനില്‍ വിമാനമിറങ്ങി, സുഡാന്‍ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നതിനായി. കാര്‍ട്ടര്‍ ദക്ഷിണസുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി. 1993 മാര്‍ച്ച് 23. യുഎന്‍ ക്യാമ്പിനരികിലൂടെ നടന്ന് കാഴ്ചകള്‍ പകര്‍ത്തവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ കരച്ചിലായിരുന്നു അത്. പൊള്ളുന്ന വെയിലില്‍ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി, അഭയാര്‍ത്ഥിക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു അവള്‍ . കൊടിയ

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് 4 മണിക്ക് അടക്കാപുരയിൽ

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് അടക്കാപുരയിൽ  അടക്കാപുര, മുതലമാട് യൂത്ത് ലീഗ് കമ്മിറ്റി സംയുക്തമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ "പുതിയ കാലം, പുതിയ വിചാരം" എന്ന പ്രമേയത്തിൽ നടത്തുന്ന  *ചിറക്* ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമം ഇന്ന്  വൈകീട്ട് 4 മണിക്ക് അടക്കാപുര മടപ്പള്ളി അബൂബക്കർ സാഹിബിന്റെ വീടിന് സമീപം വി കെ ബാവ, എ കെ നൗഫൽ നഗറിയിൽ നടത്തപെടുന്നു. പരിപാടിയുടെ ഉദ്ഘാടനകർമം പി കെ അസ്‌ലു സാഹിബ്‌ നിർവഹിബും മുഖ്യാതിഥിയായി നവാസ് ആട്ടിരിയും പങ്കെടുക്കും  പരിപാടിയിൽ  എ.കെ മുസ്തഫ വിഷയം അവധരിപ്പിച്ചു സംസാരിക്കും കൂടാതെ  മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്തീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു.  സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഉണ്ടാവും  അസർ നിസ്കാരത്തിന്ന് ശേഷം അടക്കാപുരയിൽ നിന്ന് പതാക ഉയർത്തി സമ്മേളന നഗരിയിലേക്ക്  ജാഥയായി പുറപ്പെടുന്നു. സ്ത്രീകൾ നേരിട്ട്  സമ്മേളന നഗറിൽ എത്തിയാൽ മതിഎന്നും ഭാരവാഹികൾ അറിയിച്ചു

VVC വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക രണ്ടാം വാർഷിക വോളിബോൾ മത്സരതിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനു വേണ്ടി വിപുലമായ ഒരു യോഗം 13. 2. 2022 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം  യുപിസ്കൂൾ വെച്ച് ചേരുന്നു. ഈ യോഗത്തിലേക്ക്   വലിയോറയിലെ എല്ലാ വോളിബോൾ പ്രേമികളും നല്ലവരായ നാട്ടുകാരും എത്തിച്ചേർന്ന്  യോഗം വിജയിപ്പിച്ചു തരണമെന്ന് വിനയപുരം എല്ലാവരെയും അറിയിക്കുന്നു, യോഗത്തിൽവെച്ച് വോളിബോൾ മത്സരത്തിന്റെ തീയതി തീരുമാനിക്കുകയും  ഏതെല്ലാം ടീമുകൾ പങ്കെടുക്കണമെന്നും നടത്തിപ്പ് എങ്ങനെയെല്ലാം വിജയിപ്പിക്കാൻ സാധിക്കുമെന്നും തീരുമാനം എടുക്കുന്നതാണ്  ആയതിനാൽ എല്ലാ  വി വി സി അംഗങ്ങളും, നാട്ടുകാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് വി വി സി  സെക്രട്ടറി  ആവിശ്യപെട്ടു 

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച ശേഷമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ 12 മണിക്കാണ് സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഷാജഹാൻ എന്നാണ് ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയേയും സഹോദരിയേയും വീടിന് പുറത്താക്കി വാതിൽ പൂട്ടിയ ശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ ഇട്ടു പൂട്ടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഒരു കൈയ്യിൽ പെട്രോൾ നിറച്ച കന്നാസും മറ്റേ കയ്യിൽ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽ വാസികളും ബന്ധുക്കളം ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. സ
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live