ഇലക്ട്രിക് കാർ/സ്കൂട്ടർ/ ഓട്ടോറിക്ഷ മുതലായവക്ക് ഏറെ ഉപകാരപ്പെടുന്ന പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്നോണം വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ ടൗൺ, ഇരിങ്ങല്ലൂർ, വേങ്ങര പോലീസ് സ്റ്റേഷൻ പരിസരം, കൂരിയാട്, കൊളപ്പുറം എന്നിവിടങ്ങളിൽ പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ ആരംഭിക്കുകയാണ്. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.