👉ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും , പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്. അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..'' എന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ് ''കച്ചാ ബദാം..'' എന്ന ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്. ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധിക നാളുകൾ ഒന്നും വേണ്ടി വന്നില്ല.ഇന്ത്യക്കകത്തും , പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും , ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്. ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം.