ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി 5, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും wayanad trips

വയനാടൻ ടൂറിസം  വയനാട് ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 32 സ്ഥലങ്ങളും ഫുൾ വിവരവും.. ഒരു round-trip ഇൽ നിങ്ങൾക്ക് എങ്ങനെ വയനാട് മൊത്തമായി കണ്ടു തീർക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . അടിവാരത്തുനിന്നു തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് വയനാടിനെ കുറിച്ച് വ്യക്തമായ ധാരണയോടികൂടി കൂടി അല്ല ആരും വയനാട് കാണാൻ വരുന്നത് ,വയനാട് കാണണം എന്ന ആവേശത്തിൽ എല്ലാവരും ചാടി പുറപ്പെടും , ചുരവും പൂക്കോട് തടാകവും സൂചിപ്പാറ വെള്ളച്ചാട്ടവും കണ്ടു കഴിഞ്ഞാൽ പിന്നെ ആകെ തപ്പൽ ആയി കൂട്ടുകാരെ വിളിയോട് വിളി ആയി ,അന്നേരം കിട്ടും തിരുനെല്ലിയും ബാണാസുരസാഗർ dam ഉം കൂടെ ചെംബ്ര മലയും കുറുവദ്വീപും ഇതൊക്കെ വെവ്വേറെ ദിശയിൽ ആയതു കൊണ്ട് ഏതെൻകിലും ഒന്ന് കണ്ടു നേരെ തിരിച്ചു പോരും അല്ലെൻകിൽ നേരെ മുത്തങ്ങ-ഗുണ്ടൽപേട്ട് വഴി മൈസൂർ ഇതാണ് വയനാട് കാണാൻ പോകുന്ന ഭൂരിഭാഗം ആളുകളുടെയും അവസ്ഥ .ശരിയല്ലേ ? മലപ്പുറം ,കോഴിക്കോട് , കണ്ണൂർ ജില്ലക്കാർക്ക് ഇടക്കിടക്ക് വയനാട്ടിൽ പോകാൻ അവസരം ഉണ്ട് , മറ്റു ജില്ലക്കാർ ഒരു പാടു ദൂരെ നിന്നു ലീവ് ഒക്കെ കഷ്ട്ടപെട്ടു സംഘടിപ്

മൂലംകുഴി ബീച്ചിലെത്തിയ ഡോള്‍ഫിന്റെ രക്ഷകരായി വില്‍ഫ്രഡും മകള്‍ എയ്ന്ചലും.. kerala Dolphin rescue

കടല്‍ മുഖത്ത് അതിജീവന ഭീഷണി നേരിടുന്ന സസ്തനി ആണ് ഡോള്‍ഫിന്‍.. ഇന്ന് കൊച്ചി മൂലംകുഴി ബീച്ച് പരിസരത്ത് എത്തിയ ഏകദേശം 2മീറ്റര്‍ നീളവും 17കിലോനോളം തൂക്കവും വരുന്ന സാരമായ പരുക്കുകളോടു കൂടിയ ഡോള്‍ഫിനെ രക്ഷിച്ച് കടലിലേക്ക് തന്നെ വിടാന്‍ ശ്രമം നടത്തിയത് സാഹസികനായ അച്ഛനും അദ്ദേഹത്തിന്റെ 16കാരി മകളും.. ഇന്റര്‍ഡൈവ് അക്കാദമി എം. ഡി. വില്‍ഫ്രഡ് സി. മാനുവലും മകള്‍ ഏയ്ന്ചലും അതിസാഹസികമായാണ് ഈ സഹജീവിക്ക് കരുതലായത്.. ഏകദേശം 70 കിലോ ഭാരമുളള ഡോള്‍ഫിനെ കൈകളില്‍ താങ്ങി കടലിലേക്ക് 2 കിലോ മീറ്റര്‍ ആണ് ഇവര്‍ നീന്തിയത്.. ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത്  കപ്പല്‍ചാലിന് തലങ്ങും വിലങ്ങും ഡോള്‍ഫിനുകള്‍ നടത്തുന്ന അഭൃാസപ്രകടനം സ്ഥിരം കാഴ്ചയാണ്... പലപ്പോഴും ജലയാനങ്ങളുടെ പ്രൊപ്പല്ലര്‍ അടക്കമുളള യന്ത്ര ഭാഗങ്ങള്‍ കൊണ്ട് ഇവയ്ക്ക് പരുക്കേല്‍ക്കുന്നതും പതിവാകാം.. ഇത്തരത്തില്‍ ഗുരുതരമായ പരുക്കുണ്ടാക്കുന്ന  അസ്വസ്ഥൃം മൂലം ശ്വസിക്കാനായി കരയ്ക്കെത്തുന്ന ഡോള്‍ഫിനുകളെ ചികിത്സിക്കാന്‍ പ്രതൃേക സാന്ച്വറികളോ മറ്റു സംവിധാനമോ നമ്മുടെ കേന്ദ്ര - കേരളാ സര്‍ക്കാരുകള്‍ ഒരുക്കിയിട്ടില്ല എന്നതാണ് ഖേദകരം..  കടലുകളുമായി മൂന്ന് അതിര്‍ത്തി

കോഴിക്കോട് വിമാനത്താവളം; റൺ വേ നീളം കുറക്കില്ല; എം.പി മാരുടെ സംഘത്തിന് വ്യോമയാനമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്ന നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി മാരുടെ സംഘത്തെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ നേതൃത്വത്തില്‍ മലബാറിൽ എംപിമാരുടെ സംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ. ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്. എം.പിമാരായ ഡോ. അബ്ദുസ്സമദ്‌ സമദാനി, എം.കെ രാഘവൻ, ഇ.ടി മുഹമദ്‌ ബഷീർ, പിവി അബ്ദുൾ വഹാബ്, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്. കേരളത്തിലെ 20 എം.പിമാര്‍ ഒപ്പുവെച്ച വിശദമായ പ്രതിഷേധ കുറിപ്പ് വ്യോമയന മന്ത്രിക്ക് കൈമാറി. അടിയന്തിരമായി നടപടി നിർത്തിവെക്കണമെന്നും റൺവേ വെട്ടികുറക്കാനുള്ള നീക്കത്തിന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹമൊന്നടങ്കം എതിരാണെന്നും സംഘം വ്യക്തമാക്കി. റൺവേ നീളം കുറക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കുകയല്ല ഓപ്പറേഷൻ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനു പകരം EMAS സ്ഥാപിച്ച് പൂര്‍ണമായ സുരക്ഷ ഉറപ്പു വരുത്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm