വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ സഹായത്താൽ വയോ പോഷണ കിറ്റ് വിതരണം ചെയ്‌തു. ഇത് രണ്ടാം തവണയാണ് സായംപ്രഭയിലെ മുതിർന്ന പോരന്മാർക്ക് കിറ്റ് നൽകുന്നത്. ജില്ലയിൽ രണ്ടാം തവണ കിറ്റ് വിതരണം ആദ്യം വേങ്ങര ഗ്രാമപഞ്ചായത്തിലാണ്. ബദാം, എള്ള്, മുതിര, ശർക്കര, ഓട്സ്, നെയ്യ്, വെളിച്ചെണ്ണ, പാൽപ്പൊടി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ 2500 രൂപയിലേറെ വിലമതിപ്പുള്ള കിറ്റാണ് നൽകിയത്. വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വായോ പോഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് എന്ന പൂച്ചാപ്പു മുഖ്യാതിഥിയായി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുകുമാരി, സായംപ്രഭാ ഇമ്പ്ളിമെന്റ ഓഫീസറായ icds സൂപ്പർവൈസർ പുഷ്പ,സാഹിന, കെയർ ഗിവർ ഇബ്രാഹീം എ കെ തുടങ്ങിയവർ നേതൃത്വം നൽകി.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ