ഇന്ന് കേരളത്തിൽ 49 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര് സ്വദേശിക്കും ഒമിക്രോണ് സ്ഥിരീകരിച്ചു. ഇതില് 32 പേര് ലോ റിസ്ക് രാജ്യങ്ങളില് നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില് നിന്നും വന്നതാണ്. 10 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂര് 4, കൊല്ലം 3, മലപ്പുറം 2, എറണാകുളം 1 സമ്പര്ക്കത്തിലൂടെ ഒമിക്രോണ് ബാധിച്ചത്. തൃശൂരിൽ 4 പേർ യുഎഇയിൽ നിന്നും, ഒരാൾ വീതം ഖത്തർ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നും, കൊല്ലത്ത് 4 പേർ യുഎഇയിൽ നിന്നും, 2 പേർ ഖത്തറിൽ നിന്നും, ഒരാൾ കാനഡയിൽ നിന്നും, എറണാകുളത്ത് 2 പേർ യുകെയിൽ നിന്നും 2 പേർ ഖാനയിൽ നിന്നും, ഒരാൾ വീതം യുഎസ്എ, യുഎഇ എന്നിവിടങ്ങളിൽ നിന്നും, മലപ്പുറത്ത് 4 പേർ യുഎഇയിൽ നിന്നും ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും, ഒരാൾ സ്പെയിനി...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*