ചാരുംമൂട്: നൂറനാട് എസ്ഐ
വി.ആർ.അരുൺകുമാറിനെ
ആക്രമിച്ചത് തടി അറക്കാനായി
ഉപയോഗിക്കുന്ന
ഇരുതലമൂർച്ചയുള്ള വാൾ
ഉപയോഗിച്ച്.
സംഭവത്തിന് മണിക്കൂറുകൾക്ക്
മുൻപാണ് പ്രതി വാൾ നിർമ്മിച്ചത്.
നൂറനാട് തത്തം മുന്ന
കല്ലുവിളകിഴക്കേതിൽ
സുഗതനാണ് ഇരുതല മൂർച്ചയുള്ള
വാളുപയോഗിച്ച്
അരുൺകുമാറിനെ വെട്ടിയത്.
മുൻവൈരാഗ്യത്താൽ പ്രതി
എസ്ഐയെ കരുതിക്കൂട്ടി
ആക്രമിച്ചതാണെന്ന് പൊലീസ്
പറഞ്ഞു.
യന്ത്രത്തിൽ
ഘടിപ്പിക്കുന്നതരത്തിലുള്ള
ഇരുതലമൂർച്ഛയുള്ള വാളാണ്
ഉപയോഗിച്ചത്. ഈ വാളിനു
പുതിയതായി പിടി വച്ചു
പിടിപ്പിക്കുകയായിരുന്നുവെന്നു
സുഗതന് വാൾ നിർമ്മിച്ച് നൽകിയ
വ്യക്തിയെക്കുറിച്ചും പൊലീസ്
അന്വേഷിക്കുന്നുണ്ട്. കഴുത്തിന്
നേരെ വീശിയ വാളിന് വിദഗ്ധമായ
രീതിയിൽ പെട്ടെന്ന് കയറി
പിടിച്ചതുകൊണ്ടാണ് രക്ഷപ്പെടാൻ
കഴിഞ്ഞതെന്ന് എസ്ഐ പറഞ്ഞു.
വാളിന്റെ അമിത
മൂർച്ചകാരണമാണ് നാല്
വിരലുകളിലും കൈപ്പത്തിയിലും
മുറിവ് സംഭവിച്ചത്.
വിരലുകളിലെ ഞരമ്പ്
മുറിഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന്
വിദഗ്ധചികിത്സയ്ക്കായി
അരുൺകുമാർ ഇന്നലെ
തിരുവനന്തപുരത്തേക്ക് പോയി.
സുഗതൻ മദ്യപിച്ചെത്തി
സഹോദരനോടും
മാതാപിതാക്കളോടും ദിവസവും
വഴക്കുണ്ടാക്കുന്നതിന്റെ പേരിൽ
ലഭിച്ച പരാതിയുടെ
അടിസ്ഥാനത്തിൽ സുഗതനെ
ഞായറാഴ്ച സ്റ്റേഷനിൽ
വിളിപ്പിച്ചിരുന്നു. ഒപ്പം
മാതാപിതാക്കളും ഉണ്ടായിരുന്നു.
താക്കീത് ചെയ്ത് വിട്ടശേഷം
ചൊവ്വാഴ്ച വീണ്ടും വരാൻ
സുഗതനോട് ആവശ്യപ്പെടുകയും
ചെയ്തു. ഇതിന് ശേഷമാണ്
വാളുമായി സുഗതൻ
സംഭവസ്ഥലത്തിന് സമീപം കാത്ത്
നിന്നതെന്ന് പൊലീസ് കണ്ടെത്തി.
മാവേലിക്കര കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാൻഡ്
----------------------------------------
സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ചു. വെട്ടേറ്റിട്ടും പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്.
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ വട്ടം വെച്ചു.
ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരുക്കേല്‍ക്കുകയായിരുന്നു. പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. എസ്‌ഐയുടെ വിരലുകളില്‍ ഏഴ് സ്റ്റിച്ചിട്ടിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ