വേങ്ങര : വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശനപരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി.
ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു
വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത് വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട് വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ