കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഭൂചലനത്തിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരിലും ഭൂചലനം. 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്ന് വൈകിട്ടുണ്ടായത്. വെല്ലൂരിന് 50 കി.മി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കര്‍ണാടകയിലെ ചിക്കബല്ലാപുരയിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.6 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്നലെയും ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.9 ഉം 3 ഉം രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച ബംഗളൂരുവില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ബംഗളൂരുവിന് 70 കി.മി വടക്കു വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ നവംബര്‍ 29 നും തമിഴ്‌നാട്ടില്‍ വെല്ലൂരിന് വടക്കായി ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. (credit : Metbeat Weather )
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.