പോസ്റ്റുകള്‍

ഡിസംബർ 20, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാജി അഹമ്മദിനെ KNM മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി അഭിനന്ദിച്ചു

ഇമേജ്
"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ  മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ  നാഷണൽ  ലവൽ കളിക്കാനുള്ള സെലക്ഷൻ  ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന്  മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു 

SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

ഇമേജ്
🎉🎉🎉🎉🎉🎉🎉🎉 🎊🎊🎊🎊🎊🎊🎊🎊  SKSSF അടക്കാപുര ശാഖയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു  🎉🎉🎉🎉🎉🎉🎉 ▪️പ്രസിഡന്റ് :- *RIYAS. K* ▪️വൈസ് പ്രസിഡന്റ്‌ :- *SHUHAIB WAFY* ▪️ജനറൽ സെക്രട്ടറി :- *AFEEF. M* ▪️വർക്കിംഗ്‌ സെക്രട്ടറി :- *SEABEEB. M* ▪️ട്രെഷറർ :- *SHAFEEQ. EP* ▪️ഇബാദ്  :- *MUZAMMIL. PI* ▪️വിഖായ :- *RAMEES. M* ▪️സഹചാരി :- *ISMAIL AK* ▪️ട്രെൻഡ് :- *BASITH. C* ▪️സർഗലയം സെക്രട്ടറി :- *SHAFEEQ TP* ▪️ത്വലബ സെക്രട്ടറി :- *SHAMEEL MT* 🎈🎈🎈🎈🎈🎈🎈🎈 *കമ്മറ്റി അംഗങ്ങൾ* ▪️നിയാസ്. M ▪️ആഷിഫ്. M ▪️ബാസിം ▪️ഷിബിലി. P ▪️സൈനുൽ ആബിദ് Ak ▪️ശാമിൽ Pk 🎈🎈🎈🎈🎈🎈🎈 *ക്ലസ്റ്റർ കൗൺസിലർ* ▪️ജംഷീർ Cm ▪️മുഹമ്മദലി p ▪️റഷീദ് vp ▪️ശഫീഖ് tp ▪️ബഷീർ m ▪️ശുഹൈബ് വാഫി ▪️സിദ്ധീഖ് ഫൈസി ❤️❤️❤️❤️❤️❤️❤️

കോഴിക്കോട് ജില്ലയിൽ നിന്നും KSRTC ആരംഭിക്കുന്ന ആദ്യ ഉല്ലാസയാത്ര 26തിയതി മുതൽ

ഇമേജ്
എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് താമരശ്ശേരിയിൽ നിന്നും ഒരു ഉല്ലാസയാത്ര പോയാൽ എങ്ങനെയിരിക്കും...?  അതും കെ.എസ്.ആർ.ടി.സി. ബസിൽ..... താമരശ്ശേരിയിൽ നിന്നും 2021 ഡിസംബർ 26 നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ ഉല്ലാസ യാത്രയാണ്. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീയും ഉൾപ്പെടെ) നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.  ഇനി യാത്രയിൽ കാണുന്ന സ്ഥലങ്ങളോ.... പൂക്കോട് തടാകം  പശ്ചിമ ഘട്ടത്തിൽ പ്രകൃതി തലമുറകൾക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകൾക്കിടയിൽ ഒരിക്കലും വറ്റാതെ നിറഞ്ഞു നിൽക്കുകയാണ് തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബൽ പൂക്കൾ സൗരഭ്യം വിതറുന്ന തടാകക്കരയിൽ തിരക്കൊഴിഞ്ഞ നേരമില്ല. ചങ്ങല മരം വയനാട് ലക്കിടിയിൽ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്. വിലമതിക്കാനാവ

ആശങ്കകൾ ബാക്കി ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി

ഇമേജ്
വലിയോറ പാണ്ടികശാല  ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ കഴ്ത്തി കഴിഞ്ഞ ദിവസം ഷട്ടർ താഴ്ത്തുമെന്നു  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചിരുന്നു. മഴ നിന്നത്തോടെ കടലുണ്ടി പുഴയിലെ വെള്ളം താഴുകയും, അത് കാരണം കടലുണ്ടിപുഴയെ ആശ്രയിച്ചു നിൽക്കുന്ന കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും ആശങ്കഉയർന്നിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപ പഞ്ചായത്ത് പ്രസിഡന്റ്മാരുടെയും, കൃഷി ഓഫിസർമാരുടെയും യോഗം കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ ചേർന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ  തയത്തിയത് എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തിയാൽ തായേ ഉള്ള പ്രദേശങ്ങളിലെ പുഴ വറ്റി വരളുമെന്നും, മുകൾ ഭാഗത്തെ പടങ്ങളിലെ നെൽ വയലുകളിലേക്ക് വെള്ളം കയറുമെന്നും ആശങ്കയുണ്ട് 

വിവാഹപ്രായം ഉയർത്തൽ: വ്യക്തി നിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും, ബിൽ

ഇമേജ്
ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച 'ബാല വിവാഹ(ഭേദഗതി)ബിൽ 2021'-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത

വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ്‌ 110 കോമുവും ഹാജിയാരും പുറത്തുറങ്ങി

ഇമേജ്
ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്‌സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും" എന്ന കോമഡി വെബ്‌സീരിസിൽ പ്രധാന കതാപാത്രത്തെയും  സംവിധാനവും ചെയ്തിരിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക,  ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ്  ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ  വളരെ സന്തോഷവാനാണെന്ന് വെബ്‌സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു. ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്‌സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്. ക്യാമറ അലി വലിയോറയും  മിഥുൻ ലാൽ വലിയോറ , സകീർപാലാണി,ശിഹാബ്, ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് .   അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.

ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ ഇന്ന് താഴ്ത്തും

ഇമേജ്
അറിയിപ്പ് വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകൾ  ഇന്ന്‌(20-12-2021തിങ്കൾ) 10മണിക്ക് താഴ് തുന്നതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നവരും, അലക്കാൻ ഇറങ്ങുന്നവരും  മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു

Fish