മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ് മരണപ്പെട്ടു.72 വയസായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടാഴ്ചയോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ് മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.