പോസ്റ്റുകള്‍

ഡിസംബർ 14, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

VVC ക്ക് വേണ്ടി കളിച്ച് വിജയികളായ വനിതാ ടീമിനെ VVC യുടെ സെക്രട്ടറി ചെള്ളി ബാവ വടകരയിൽ പോയി VVC ക്ലബ്ബിന്റെ ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി

ഇമേജ്
കഴിഞ്ഞ ദിവസം അരിയല്ലൂരിൽ വെച്ച് മലപ്പുറം ജില്ലാ അസോസിയേഷൻ  കമ്മിറ്റി നടത്തിയ മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറക്ക് വേണ്ടി   വടകരയിൽ നിന്നും വന്ന് വി വി സി വലിയോറക്ക് വേണ്ടി കളിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുcത്ത കളികാർക്ക്  VVC യുടെ സെക്രട്ടറി ചെള്ളി ബാവ  വടകരയിൽ പോയി VVC ക്ലബ്ബിന്റെ  ഉപഹാരവും അനുമോദനവും സ്വീകരണവും നൽകി.

വരയാടിന് വളർത്താടിൽ കുട്ടി പിറന്നു!

ഇമേജ്
വരയാടിന് വളർത്താടിൽ കുട്ടി പിറന്നു! മറയൂർ • വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത ഇന വുമായ വരയാടിന് വളർത്താ ടിൽ കുട്ടി പിറന്ന അപൂർവ കാഴ്ച മറയൂരിൽ. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാ ഗമായ പാളപ്പെട്ടി മലപ്പുലയ ഊരിലെ വനാതിർത്തിയിലു ള്ള ഗോപാലകൃഷ്ണന്റെ വീ ട്ടിലെ ആടുകൾക്കൊപ്പം വര യാടും ജീവിക്കുന്നത്. ഇരവികുളം നാഷനൽ പാർ ക്കിലും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒലിക്കുടിയി ലും മാങ്ങാപ്പാറയിലും മാത്രമാ ണ് വരയാടുകൾ ഉണ്ടായിരു ന്നത്. ഇതിൽ മാങ്ങാപ്പാറയിൽ നിന്നുമാണ് പാളപ്പെട്ടികുടിക്കു സമീപം വരയാടുകൾ എത്തി യത്. രണ്ട് വരയാടുകളാണ് വളർത്താടുകൾക്കൊപ്പം ചേർ ന്നത്. ഗോപാലകൃഷ്ണന്റെ ആട്ടിൻപറ്റത്തിന്റെ ഒപ്പം ചേർ ന്ന ആൺ വരയാടിന്റേതാണ് കുട്ടി. ആട്ടിൻ കുട്ടി പിറന്നതി നു ശേഷം വനത്തിൽ നിന്നെ ത്തിയ രയാട് വനത്തിലേക്ക് മടങ്ങാ ആട്ടിൻകൂടിനു സമീപം തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള അനുഭവം അപൂർവമാണന്ന് ആദിവാസി കൾ പറയുന്നു.

ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്

ഇമേജ്
ഹാക്കിങ്ങ് ഭീഷണി; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍  അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.  നിലവില്‍  ക്രോമിലെ ചില പിഴവുകള്‍ മൂലം മാല്‍വെയര്‍, ഹാക്കിങ്ങ് ഭീഷണികള്‍ ഉണ്ടാവുമെന്നാണ് അറിയിപ്പ്. ഈ പ്രശ്‌നങ്ങള്‍ കാരണം അകലെയിരുന്നുകൊണ്ടുതന്നെ നിശ്ചിത സിസ്റ്റത്തില്‍ നുഴഞ്ഞുകയറി അക്രമികള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മാല്‍വെയറുകള്‍ നിക്ഷേപിക്കാനാകും. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ പുതിയ അപ്‌ഡേറ്റ് ഇറക്കിയത്.  നിലവിലെ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, ചൂഷണം ചെയ്യാന്‍ കഴിയും. ആക്രമണകാരികള്‍ക്ക് വ്യക്തിഗത വിശദാംശങ്ങളിലേക്ക് ആക്‌സസ് നേടാനും ടാര്‍ഗെറ്റുചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

ഇമേജ്
വയനാട്ടിൽ വീണ്ടും കടുവയിറങ്ങി ആടിനെ ആക്രമിച്ചു. മേഖലയിൽ നിരോധനാജ്ഞ തുടരുന്നു വയനാട്: കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. പടമല സ്വദേശി സുനിയുടെ ആടിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ അഞ്ച് ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കാനാണ് തീരുമാനം. വനം വകുപ്പും പൊലിസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസമാണ് കുറക്കൻമൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയും തേങ്കുഴി ജിൻസന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി കുറുക്കൻമൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇതിനിടെ കടുവാ വിഷയത്തിൽ ജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആശ്യപ്പെട്ടത്തിന് പിന്നാലെ സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചേർന്നിരുന്നു.

today news

കൂടുതൽ‍ കാണിക്കുക