വിജയാരവം-2019
വേങ്ങര: 2018-2019 അധ്യായന വര്ഷത്തില് മുഴുവന് വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്.സി, പ്ലസ് ടു വിദ്യാര്ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില് നിന്നുള്ള വിദ്യാര്ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്കൂളില് നിന്നുള്ള വിദ്യാര്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്കൂളുകള്ക്കുള്ള പുരസ്കാരം തങ്ങള് വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്ഥികള് പങ്കെടുത്ത പരിപാടിയില് വിദ്യാര്ഥികള്ക്കുള്ള പുരസ്കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്.എ അഡ്വ: കെ.എന്.എ കാദര് നിര്വഹിച്ചു. വിദ്യാര്ഥികള്ക്കായി സലീം ഫൈസല് കോട്ടക്കല് മോട്ടിവേഷന് ക്ലാസെടുത്തു. ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന് കുട്ടി മാസ്റ്റര്, p k അലിഅക്ബര് പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ചാക്കീരി അബ്ദുല് ഹഖ്, അബ്ബാസ് മാസ്റ്റര്, കെ.കെ മന്സൂര്, കോയതങ്ങള് പികെ അസ്ലം ,എം കെ സൈനുദ്ദീന് ,എം എ അസീസ് ,കെ സി മൂസ ,എന്.ടി, നാസര്കുഞ്ഞുട്ടി, കാദര് പറമ്പില്, എന്.ടി മുഹമ്മദ് ശരീഫ്, പി അബ്ദ